Categories: EDUCATIONTOP NEWS

യുജിസി നെറ്റ് ജൂണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

യുജിസി നെറ്റ് ജൂണ്‍ 2024 സെഷനിലെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ugcnet.nta.ac.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികള്‍ക്ക് ഫലം പരിശോധിക്കാം. യുജിസി നെറ്റ് പരീക്ഷാ ഫലം അറിയാൻ വിദ്യാർഥികള്‍ ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും നല്‍കണം. ഇതിനൊപ്പം ശരിയായ സെക്യൂരിറ്റി കോഡും നല്‍കിയാല്‍ മാത്രം ഫലം ലഭ്യമാകൂ.

ugcnet.nta.ac.in, nta.ac.in, ugcnet.ntaonline.in, എന്നീ വെബ്സൈറ്റുകളിലൂടെയും DigiLocker app, UMANG app എന്നീ ആപ്പുകള്‍ വഴിയും പരീക്ഷാ ഫലം അറിയാം. ugcnet@nta.ac.in എന്ന ഇ-മെയില്‍ മുഖേനയും എൻടിഎ ഹെല്‍പ് ടെസ്ക്കിലേക്ക് 011- 40759000 എന്ന നമ്പരില്‍ വിളിച്ചു ഫലം അറിയാം.

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജൂണിലെ പരീക്ഷ റദ്ദാക്കിയിരുന്നു. പിന്നീട് ഓഗസ്റ്റ് 21, 22, 23, 27, 28, 29, 30, സെപ്റ്റംബർ 2, 3, 4 തീയതികളിലായി 83 വിഷയങ്ങളില്‍ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തി.

TAGS : UGC-NET EXAM | RESULT
SUMMARY : UGC NET June exam result published

Savre Digital

Recent Posts

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു

കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…

37 minutes ago

‘വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി എല്ലാ സ്കൂളുകളിലും’ ഹെല്‍പ്പ് ബോക്സ്’; പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…

1 hour ago

വേടന്‍ ഒളിവിൽ തന്നെ; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…

2 hours ago

പിതാവ് തിരിച്ചെത്തിയതിന് പിന്നാലെ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…

2 hours ago

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…

2 hours ago

എം.ഡി.എം.എ വില്‍പ്പന; മംഗളൂരുവില്‍ നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…

3 hours ago