ബെംഗളൂരു: യുജിസി നെറ്റ് പരീക്ഷക്കിടെ വിദ്യാർഥിനിയോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി ആരോപണം. രാമനഗരയിലെ പരീക്ഷ കേന്ദ്രത്തിലാണ് സംഭവം. പരീക്ഷാ കേന്ദ്രത്തിൽ ഹാജരായ ഇൻവിജിലേറ്റർ ഹിജാബ് അഴിക്കാൻ തന്നോട് നിർബന്ധപൂർവ്വം പറയുകയായിരുന്നു എന്ന് വിദ്യാർഥിനി ആരോപിച്ചു. യുപിഎസ്‌സി-സിഎസ്ഇ, യുപിഎസ്‌സി-ഇപിഎഫ്ഒ, എസ്എസ്‌സി-സിജിഎൽ, സിഎസ്ഐആർ-എഒ, ഐബി-എസിഐഒ, ആർആർബി എന്നിവയുൾപ്പെടെ വിവിധ മത്സര പരീക്ഷകൾ താൻ എഴുതിയില്ലെങ്കിലും ഇവിടെയെല്ലാം ഹിജാബ് അനുവദനീയമായിരുന്നു എന്ന് വിദ്യാർഥിനി പറഞ്ഞു.
നിലവിൽ യുജിസി നെറ്റ് പരീക്ഷകളിൽ ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് അവരുടെ മതപരമായ വസ്ത്രങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ധരിക്കാൻ അനുവാദമുണ്ട്. ഇത്തരമൊരു നിയമം നിലനിൽക്കുകയാണ് തന്നോട് ഹിജാബ് കഴിക്കാൻ അധികൃതർ ആവശ്യപ്പെട്ടതെന്ന് വിദ്യാർഥിനി പറഞ്ഞു. മറ്റു ചില വിദ്യാർഥികൾ സിന്ദൂരവും താലിമാലയും ധരിച്ച് പരീക്ഷയെഴുതിയത് ശ്രദ്ധയിൽ പെട്ടതായും വിദ്യാർഥിനി ആരോപിച്ചു. സംഭവത്തിൽ പെൺകുട്ടി രാമനഗര പോലീസിൽ പരാതി നൽകി.
TAGS: KARNATAKA| EXAM
SUMMARY: Student alleges she was asked to remove hijab during exam
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…