ബെംഗളൂരു: യുവതികളുടെ ശുചിമുറിയിൽ കാമറ സ്ഥാപിച്ച ബേക്കറി ജീവനക്കാരൻ പിടിയിൽ. കോറമംഗലയിലെ സ്വകാര്യ സ്ഥാപനത്തിലാണ് സംഭവം. ഉത്തരേന്ത്യൻ സ്വദേശിയായ അമോദ് ആണ് പിടിയിലായത്. ശുചിമുറിയിൽ കാമറ സ്ഥാപിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് പണത്തിനായി ഇയാൾ വിറ്റിരുന്നതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ശുചിമുറിയിൽ കാമറ കണ്ട യുവതി ഇക്കാര്യം സ്ഥാപനത്തിന്റെ മാനേജരോട് പരാതിപ്പെട്ടു. ഇതോടെയാണ് സംഭവം പുറത്താകുന്നത്. പിന്നീട് ഇവർ കോറമംഗല പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അമോദ് പിടിയിലാകുന്നത്. പ്രതി മുമ്പ് സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Bakery employee arrested placing camera at ladies toilet
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…