കോഴിക്കോട്: ചെറുവണ്ണൂരില്‍ ആയുർവേദ ആശുപത്രിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ബാലുശേരി സ്വദേശി പ്രബിഷയെ മുൻ ഭർത്താവാണ് ആക്രമിച്ചത്. മുഖത്തും നെഞ്ചിലും പുറത്തും ഗുരുതരമായി പൊള്ളലേറ്റു. മുൻ ഭർത്താവ് പ്രശാന്താണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
ഇയാളെ മേപ്പയൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ആയുർവേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു പ്രശാന്ത്. ഇതിന് പിന്നാലെ കയ്യിലെ ഫ്ലാസ്കില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രബിഷയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പ്രശാന്തുമായുള്ള വൈവാഹിക ജീവിതം നേരത്തെ അവസാനിപ്പിച്ചതായിരുന്നു യുവതി. മൂന്ന് വർഷം മുമ്പായിരുന്നു വിവാഹമോചനം. പ്രശാന്തിന്റെ പെട്ടെന്നുള്ള പ്രകോപനത്തിനുള്ള കാരണം വ്യക്തമല്ല.
TAGS : CRIME
SUMMARY : Woman attacked with acid by ex-husband
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസില്‍ പോലീസിന് കനത്ത തിരിച്ചടി. ഷൈനും അദ്ദേഹത്തിന്റെ സുഹൃത്തും ഹോട്ടല്‍ മുറിയില്‍…
ബെംഗളുരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിന്റെ ക്രിസ്മസ് ആഘോഷവും സാഹിത്യ സംവാദവും സംഘടിപ്പിച്ചു. ഫാ.സേവ്യർ തെക്കിനേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 800 രൂപ കൂടി 99,200 രൂപയും ഗ്രാമിന് 100 രൂപ കൂടി…
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രഖ്യാപിച്ചിരുന്ന മുസ്ലിംലീഗിന്റെ ഹർത്താല്‍ പിൻവലിച്ചു. സാധാരണക്കാരുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹർത്താല്‍ പിൻവലിക്കുന്നത് എന്ന് യുഡിഎഫ് അറിയിച്ചു.…
ആലപ്പുഴ: മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി കമ്പിയകത്ത് നടേശന്‍റെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപറമ്പ്…
പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു. നിരവധി വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ…