ബെംഗളൂരു: വീട്ടിൽ ഒറ്റയ്ക്കായിരുന്ന ടെക്കി യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ വാട്ടര്‍ പ്യൂരിഫയർ സർവീസ് ടെക്നീഷ്യൻ അറസ്റ്റിൽ. ബേഗൂരിൽ താമസിക്കുന്ന 30-കാരിക്ക് നേരേയാണ് വാട്ടർ പ്യൂരിഫയർ സർവീസിനെത്തിയ ടെക്നീഷ്യൻ അതിക്രമം കാട്ടിയത്.
സംഭവദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രതി യുവതിയുടെ വീട്ടിലെത്തിയത്. തുടർന്ന് പ്യൂരിഫയർ സംബന്ധിച്ചുള്ള പ്രശ്നം പരാതിക്കാരി വിവരിച്ചുനൽകി. തുടർന്ന് ടെക്നീഷ്യൻ വീടിനകത്ത് പ്രവേശിക്കുകയും ജോലി ആരംഭിക്കുകയുംചെയ്തു. ഇതിനിടെ, വീടിന്റെ മെയിൻ സ്വിച്ച് ഓഫ് ചെയ്യാനും പ്രതി ആവശ്യപ്പെട്ടിരുന്നു.
ടെക്നീഷ്യനെ ജോലി ഏൽപ്പിച്ച പരാതിക്കാരി അടുക്കളയിലേക്ക് പോയി. ഇതിനിടെയാണ് ടെക്നീഷ്യൻ അടുക്കളയിലെത്തി യുവതിയെ കടന്നുപിടിച്ചത്. ഉടൻതന്നെ യുവതി ഇയാളെ തള്ളിമാറ്റി. പിന്നാലെ ഇയാളെ തളളി പുറത്താക്കുകയും അടുക്കള വാതിൽ അകത്തുനിന്ന് പൂട്ടുകയുംചെയ്തു. തുടർന്ന് യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
ബെംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിലെ മുറിയിൽ മൂട്ടയെ കൊല്ലാനായി തളിച്ച കീടനാശിനി ശ്വസിച്ചു വിദ്യാർഥി മരിച്ചു. ആന്ധ്ര…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല ദേവസ്വം ബോര്‍ഡ് മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തു. 14…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.…
ഹൈദരാബാദ്: ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ കർണൂലിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് വൻ ദുരന്തം. കർണൂൽ പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ…
ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ കടൂര്‍ താലൂക്കില്‍ അഞ്ചാം ദിവസവും കനത്ത മഴ തടരുന്നു. കനത്ത മഴയില്‍ കര്ഷകന് ഒഴുക്കില്‍പ്പെട്ട് മരിച്ചു.…
ബെംഗളൂരു: മൈസൂരുവിലെ ബന്നൂര്‍ താലൂക്കിലെ ഹുനുഗനഹള്ളി ഹുണ്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ലിംഗനിര്‍ണയ പരിശോധന കേന്ദ്രത്തിനെതിരെ നടപടി. കേന്ദ്രത്തില്‍ ആരാഗ്യ വകുപ്പ്…