കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയും രണ്ട് പെണ്‍മക്കളും റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ ഷൈനി ഭർത്താവിന്റെ വീട്ടില്‍ പീഡനം നേരിട്ടിരുന്നിരുന്നു. പീഡന വിവരം പലപ്പോഴും മകള്‍ വീട്ടില്‍ അറിയിച്ചിരുന്നുവെന്നും ഷൈനിയുടെ പിതാവ് കുര്യാക്കോസ്.
ഭർത്താവ് നോബി ബന്ധുക്കളുടെ മുന്നില്‍ വെച്ച് ഷൈനിയെ മർദ്ദിക്കുകയും കാലില്‍ ചവിട്ടുകയും ചെയ്തിരുന്നു. അതിന് ശേഷം വീട്ടില്‍ നിന്നും ഇറക്കി വിടുകയായിരുന്നുവെന്നും, ഈ വിവരങ്ങളെല്ലാം നോബിയുടെ കസിൻസ് തന്നോട് വന്ന് പറഞ്ഞപ്പോഴാണ് മകളെയും കുട്ടികളെയും കൂട്ടികൊണ്ടു വന്നതെന്നും കുര്യാക്കോസ് പറഞ്ഞു. മരിച്ചതിന് തലേന്ന് നോബി ഫോണ്‍ വിളിച്ച് ഷൈനിയോട് “കുഞ്ഞുങ്ങളെയും കൊണ്ട് ഇരിക്കാതെ പോയി മരിച്ചുടേ” എന്ന് പറഞ്ഞു.
മൂന്നുപേരുടെയും മരണത്തെ തുടർന്ന് ഭർത്താവ് നോബിയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ 4.44 നാണ് ഷൈനിയും തന്റെ രണ്ടു പെണ്‍മക്കളെയും കൂട്ടി പള്ളിയില്‍ പോകാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.
വീട്ടില്‍ നിന്നും ഇറങ്ങിയതിന്റെയും മക്കളുടെ കൈകള്‍ മുറുകെ പിടിച്ചു റോഡിലൂടെ നടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. വളരെ വേഗത്തില്‍ ഷൈനി കുഞ്ഞുങ്ങളെ കൈപിടിച്ച് നടക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
TAGS : LATEST NEWS
SUMMARY : Family alleges that Shiny faced brutal torture at husband’s house
തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും. ഉപരാഷ്ട്രപതിയായി ചുമതലയേറ്റശേഷം നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്. കൊല്ലം…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണും മെഡാക്സ് ഹോസ്പിറ്റലും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സംസ്ഥാന പ്രസിഡണ്ട്…
ബെംഗളൂരു: വൈറ്റ് ടോപ്പിങ് പ്രവൃത്തികൾ കാരണം മജസ്റ്റിക്കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഗതാഗതം തടസ്സപ്പെടും. മജസ്റ്റിക് ഉപ്പരപ്പെട്ട് പോലീസ് സ്റ്റേഷൻ മുതൽ…
കാബൂൾ: അഫ്‌ഗാനിസ്ഥാനിലെ ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ മസർ-ഇ-ഷെരിഫിൽ വന്‍ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവെ അറിയിച്ചു.…
തിരുവനന്തപുരം: 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. ഉച്ചകഴിഞ്ഞ് 3.30ന്…
ബെംഗളുരു: വിൽസൺ ഗാർഡൻ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലെ ഡബിൾ റോഡിന് സമീപം രോഗിയില്ലാതെ അമിതവേഗതയിൽ വന്ന ആംബുലൻസ് ഇരുചക്രവാഹനത്തിൽ…