Categories: KARNATAKATOP NEWS

യുവതിയും രണ്ട് മക്കളും അണക്കെട്ടിൽ മുങ്ങിമരിച്ചു

ബെംഗളൂരു: ചാമരാജ്നഗറിൽ യുവതിയും രണ്ട് പെൺമക്കളും അണക്കെട്ടിൽ മുങ്ങിമരിച്ചു. ഹനൂർ താലൂക്ക് സ്വദേശികളായ മീന (33), പവിത്ര (13), കീർത്തി (11) എന്നിവരാണ് മരിച്ചത്. മീന പെൺമക്കൾക്കും മകൻ സുരേന്ദ്രനുമൊപ്പം രാവിലെ വസ്ത്രങ്ങൾ അലക്കുന്നതിനായാണ് അണക്കെട്ടിലേക്ക് പോയത്.

വസ്ത്രങ്ങൾ കഴുകുന്നതിനിടയിൽ മീന കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇതോടെ പവിത്രയും കീർത്തിയും മീനയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവരും വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന സുരേന്ദ്രൻ ഉടൻ തന്നെ പിതാവിനെയും നാട്ടുകാരെയും വിവരമറിയിച്ചു. എന്നാൽ നാട്ടുകാർ എത്തിയപ്പോഴേക്കും മൂവരും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങൾ നാട്ടുകാരുടെ സഹായത്തോടെ റിസർവോയറിൽ നിന്ന് പുറത്തെടുക്കുകയും തുടർന്ന് പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തിൽ മലേമഹദേശ്വര ബേട്ട പോലീസ് കേസെടുത്തു.

The post യുവതിയും രണ്ട് മക്കളും അണക്കെട്ടിൽ മുങ്ങിമരിച്ചു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

പിഎം ശ്രീയിൽ കേരളവും; സിപിഐയുടെ എതിർപ്പ് തള്ളി, ധാരണാപത്രത്തിൽ ഒപ്പുവച്ചു

തിരുവനന്തപുരം: സിപിഐയുടെ എതിർപ്പ് തള്ളി പി.എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ചു. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രത്തിൽ കേരളത്തിന്…

7 hours ago

വടകര സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ ജോബിൻ ജോർജ് അറസ്റ്റിൽ

ആറ്റിങ്ങൽ: യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ലോഡ്ജ് മാനേജർ കായംകുളം സ്വദേശി ജോബിൻ ജോർജ് (30) അറസ്റ്റിൽ. മംഗളൂരുവിലേക്ക് പോകുന്നതിനിടെ കോഴിക്കോട്…

7 hours ago

ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ വിന്യസിക്കാന്‍ ആമസോണ്‍

കാലിഫോര്‍ണിയ: അമേരിക്കന്‍ ടെക് ഭീമനായ ആമസോണ്‍ 2030ഓടെ ആറ് ലക്ഷം തൊഴിലാളികള്‍ക്ക് പകരം റോബോട്ടുകളെ ജോലികള്‍ക്ക് വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ആമസോണിന്റെ…

8 hours ago

കര്‍ണാടകയില്‍ നാളെ ഇടി മിന്നലോടു കൂടിയ മഴ

ബെംഗളൂരു: സംസ്ഥാനത്ത് നാളെ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.…

8 hours ago

ബെംഗളൂരു – മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന് അംഗീകാരം

ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും. കേന്ദ്ര റെയില്‍വേ മന്ത്രി അശിനി വൈഷ്ണവ് സര്‍വീസിന്…

9 hours ago

സാമ്പത്തിക പരിമിതി; ഗ്രേറ്റര്‍ മൈസൂരു പദ്ധതി നടപ്പിലാക്കില്ല

ബെംഗളൂരു: മൈസൂരു നഗരത്തിലെ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളെയും ടൗണ്‍ പഞ്ചായത്തുകളെയും മൈസൂരു സിറ്റി കോര്‍പ്പറേഷനുമായി ലയിപ്പിച്ച് 'ഗ്രേറ്റര്‍ മൈസൂരു സിറ്റി…

10 hours ago