ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം കഷണങ്ങളാക്കിയ നിലയിൽ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിൽ നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കേസിൽ സമഗ്രവും സമയബന്ധിതവുമായ അന്വേഷണം ഉറപ്പാക്കാനും കമ്മീഷൻ ബെംഗളൂരു പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാധ്യമ വാർത്തകളിലൂടെയാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് കമ്മീഷൻ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരുടെയും അറസ്റ്റ് വേഗത്തിലാക്കാനും വ്യക്തമായ അന്വേഷണം ഉറപ്പാക്കാനും കമ്മീഷൻ സംസ്ഥാന പോലീസിന് നിർദേശം നൽകി. വയാലികാവലിലെ അപ്പാർട്ട്മെന്റിലാണ് കഴിഞ്ഞദിവസം യുവതിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ബിഹാർ സ്വദേശിയായ മഹാലക്ഷ്മി (29)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം മുപ്പതിലേറെ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചനിലയിലായിരുന്നു.
അപ്പാർട്ട്മെന്റിൽനിന്ന് കനത്ത ദുർഗന്ധം വമിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. ദുർഗന്ധം വമിക്കുന്നത് കഴിഞ്ഞദിവസങ്ങളിൽ തന്നെ അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് കെട്ടിട ഉടമ, സമീപത്ത് താമസിക്കുന്ന മഹാലക്ഷ്മിയുടെ അമ്മയെയും സഹോദരിയെയും വിവരമറിയിക്കുകയായിരുന്നു. ഇവരുടെ സാന്നിധ്യത്തിൽ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയതോടെയാണ് ഫ്രിഡ്ജിനുള്ളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൊലപാതകത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം പിടികൂടുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.
TAGS: BENGALURU | CRIME
SUMMARY: Women’s commision seeks report on womens murder in Bangalore
തിരുവനന്തപുരം: സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2 വരെ നീട്ടിയതായി മന്ത്രി ജി. ആർ അനിൽ അറിയിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കലാകൈരളിയുടെ 27-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ന്യൂ ബിഇഎല്‍ റോഡിലെ കലാകൈരളി…
മൈസൂരു: കൊല്ലപ്പെട്ട യുവതി ജീവനോടെ തിരിച്ചെത്തിയ കേസിൽ 3 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഔദ്യോഗിക കൃത്യനിർവഹണത്തിൽ കടുത്ത വീഴ്ച വരുത്തിയതിനാണ്…
ബെംഗളൂരു: ശ്രീനാരായണ സമിതി സ്ഥാപക ജനറൽ സെക്രട്ടറി പരേതനായ എം.ആർ. കൃഷ്ണന്‍റെ ഭാര്യ പദ്മാവതി കൃഷ്ണൻ (95) അന്തരിച്ചു. തൃശൂര്‍…
ബെംഗളൂരു: കർണാടകയിലെ 4 വിമാനത്താവളങ്ങളിൽ ബോംബ് ഭീഷണി. മംഗളൂരു, ബെംഗളൂരു, ഹുബ്ബള്ളി, ബെളഗാവി വിമാനത്താവളങ്ങളുടെ ഡയറക്ടർമാർക്കാണ് ഇമെയിൽ മുഖേന ബോംബ്…
ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കു വര്‍ധന ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച പട്ടിക റെയില്‍വേ…