ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന സംശയിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. മുഖ്യപ്രതിയെന്ന് സംശയിച്ച ഒഡീഷ സ്വദേശി മുക്തി രഞ്ജനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സെപ്റ്റംബർ 21നാണ് വയാലിക്കാവലിലെ വാടകവീട്ടിൽ നേപ്പാൾ സ്വദേശിനി മഹാലക്ഷ്മിയുടെ (29) മൃതദേഹം കണ്ടെത്തിയത്. മഹാലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്നായിരുന്നു പോലീസിന്റെ സംശയം. യുവതിയുടെ മൃതദേഹം അമ്പതിലധികം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ നിറച്ച നിലയിലായിരുന്നു ലഭിച്ചത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് മുക്തി രഞ്ജനിലേക്ക് അന്വേഷണം നീണ്ടത്. ഇയാളെ കണ്ടെത്തുന്നതിനായി സിറ്റി പോലീസ് ഒഡീഷ പോലീസിന്റെ സഹായം തേടിയിരുന്നു. ഇതിനിടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. നഗരത്തിൽ സെയിൽസ് വുമണായി ജോലി ചെയ്യുകയായിരുന്നു മഹാലക്ഷ്മി. 2023 മുതൽ മഹാലക്ഷ്മിയുടെ സുഹൃത്താണ് രഞ്ജൻ. ഇരുവരും ഒരേ മാളിലാണ് ജോലി ചെയ്തിരുന്നത്. എന്നാൽ കൊലപാതകത്തിന്റെ കാരണം നിലവിൽ വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
TAGS: BENGALURU | CRIME
SUMMARY: Accused in mahalakshmi murder case found dead
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…