Categories: BENGALURU UPDATES

യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ വെട്ടിപ്പരുക്കേൽപ്പിച്ചു; കാസറഗോഡ് സ്വദേശി പിടിയിൽ

ബെംഗളൂരു: യുവതിയെ പീഡിപ്പിക്കാൻ  ശ്രമിച്ച ഓട്ടോ ഡ്രൈവറെ ആക്രമിച്ചതിന് കാസറഗോഡ് സ്വദേശി പിടിയിൽ. മുഹമ്മദ് അൻസാരിയാണ് (23) പിടിയിലായത്. അൻസാരിയും സുഹൃത്തായ ചിക്കമഗളുരു സ്വദേശിനിയും മെയ്‌ നാലിന് വാടകയ്ക്ക് വീട് എടുക്കാനാണ് ബെംഗളൂരുവിൽ എത്തിയത്. ജെപി നഗറിൽ എത്തിയ ഇരുവർക്കും വാടക വീട് നൽകാം എന്നു പറഞ്ഞു ഓട്ടോ ഡ്രൈവർ സുന്ദർ രാജു ഇവരെ പരിചയപ്പെട്ടു. തുടർന്ന് രാജു ഇരുവരെയും തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.

വീട്ടിലെത്തിയ രാജു യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതോടെ അൻസാരി വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി വെച്ച് രാജുവിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ രാജു ഉടൻ ആശുപത്രിയിൽ ചികിത്സ തേടുകയും അൻസാരിക്കെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു.

രണ്ട് യാത്രക്കാർ ചേർന്ന് കത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് രാജു പോലീസിനോട് ആദ്യം പറഞ്ഞത്.  എന്നാൽ അന്വേഷണത്തിൽ രാജു കള്ളം പറഞ്ഞതായും യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ആക്രമണമെന്നും പോലീസ് കണ്ടെത്തി. സംഭവത്തിൽ രാജുവിനെതിരെ പോലീസ് കേസെടുത്തു.

Savre Digital

Recent Posts

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയിനെ തിരഞ്ഞെടുത്തു

ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച്‌ ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…

26 minutes ago

ഹരിയാനയില്‍ വ്യാപക വോട്ടുകൊള്ള; വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന്…

1 hour ago

മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നത്; പാട്ടിലൂടെ മറുപടി നല്‍കുമെന്ന് വേടന്‍

കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന്…

2 hours ago

ബിരിയാണിയില്‍ നിന്ന് ഭക്ഷ്യവിഷബാധ: ദുല്‍ഖറടക്കം 3 പേര്‍ക്ക് നോട്ടീസ്

പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…

3 hours ago

ജിം ട്രെയിനര്‍ വീട്ടില്‍ മരിച്ച നിലയില്‍

തൃശൂർ: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണി - കുമാരി ദമ്പതികളുടെ മകനായ…

4 hours ago

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ…

5 hours ago