Categories: KERALATOP NEWS

യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ

പത്തനംതിട്ട: കോന്നിയിൽ ഇരുപത്തിരണ്ടുകാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷ് (22) ആണ് അറസ്റ്റിലായത്. കോന്നി വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയ ആര്യാകൃഷ്ണയാണ് തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5ന് പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്തെ വീട്ടിലാണ് ആര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ആശിഷിന്റെ പേരിൽ ചുമത്തിയത്. വ്യാഴാഴ്ച കസ്റ്റഡിയിൽ എടുത്ത ആശിഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകളാണ് ആര്യ കൃഷ്ണ. സംഭവസമയം ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആശിഷും കുടുംബവും വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ‍ കാണുന്നത്.

ആര്യയെ ഭര്‍ത്താവ് മര്‍ദിച്ചിരുന്നുവെന്ന് പിതാവ്​ അനിൽകുമാർ കോന്നി പോലീസിൽ മൊഴി നല്‍കിയിരുന്നു. കാറ് ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. ഇന്‍ക്വസ്റ്റിലും ആര്യയുടെ ശരീരത്തില്‍ ക്രൂര മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മൂന്ന് വർഷം മുമ്പാണ് വിദ്യാർഥിനിയായിരുന്ന ആര്യയും ആശിഷും വിവാഹിതരായത്.

Savre Digital

Recent Posts

കൊടും ക്രൂരകൃത്യം; കാസറഗോഡ് അമ്മയെ മകൻ തീകൊളുത്തി കൊന്നു

കാസറഗോഡ്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച്‌ തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം…

39 minutes ago

ആറുവയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി

തൃശൂർ: നാലര വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. ജൂണ്‍ 20ന് തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍…

2 hours ago

ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇറാൻ കമാൻഡർ അലി ശാദ്മാനി മരിച്ചു; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡ് സെന്റർ തലവൻ അലി ശാദ്മാനി മരിച്ചു. ജൂൺ…

2 hours ago

അഭിനന്ദൻ വർധമാനെ പിടികൂടിയ പാക്‌ സൈനികൻ കൊല്ലപ്പെട്ടു

ന്യൂഡൽഹി: 2019ലെ ബാലാകോട്ട് വ്യോമാക്രമണത്തിനിടെ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക സംഘത്തിലെ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.…

2 hours ago

കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട കനത്ത മഴ; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം…

3 hours ago

ചാലിയാറിൽ കുത്തൊഴുക്ക്; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം മറുകരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു

മലപ്പുറം: നിലമ്പൂർ വാണിയമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മറുകരയിലെത്തിക്കാനുള്ള ശ്രമം തുടരുന്നു. ചാലിയാറിലെ കനത്ത കുത്തൊഴുക്കാണ് ദൗത്യം…

3 hours ago