കൊച്ചി: അങ്കമാലിയില്‍ യുവാവിനെ സുഹൃത്തിൻ്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലിശേരി കൂരത്ത് വീട്ടില്‍ ബാബുവിൻ്റെ മകൻ രഘു (35)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്തായ സുജിത്തിൻ്റെ വീട്ടില്‍ വച്ചാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് ഇയാള്‍ സുജിത്തിൻ്റെ വീട്ടില്‍ എത്തിയത്. കുറച്ചു പേർ തന്നെ മർദ്ദിച്ചതായി രഘു സുജിത്തിനോട് പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. രാവിലെ വിളിച്ചപ്പോള്‍ എഴുന്നേല്‍ക്കാതിരുന്നതോടെയാണ് മരണം സംഭവിച്ചതായി അറിയുന്നത്. മർദ്ദനമേറ്റതാണ് മരണത്തിന് കാരണമെന്നാണ് സൂചന. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
TAGS : KOCHI | DEAD
SUMMARY : The youth was found dead at his friend’s house
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ച തുടങ്ങി. ബി നിലവറ തുറക്കുന്നതില്‍ തന്ത്രിമാരുടെ അഭിപ്രായം തേടും.…
കണ്ണൂർ: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ് കൊടി സുനിയെ ജയില്‍ മാറ്റും. ജയിലിനകത്തും പുറത്തും ലഹരിമരുന്ന് കച്ചവടം നടത്തുവെന്ന് റിപ്പോര്‍ട്ട്…
തൃശൂര്‍: മാളയില്‍ നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അന്നമനട എടയാറ്റൂര്‍ സ്വദേശി ആലങ്ങാട്ടുകാരന്‍ വീട്ടില്‍ നൗഷാദിന്റെ മകള്‍ ആയിഷ…
കൊച്ചി: നടി ശ്വേത മേനോന് എതിരായ എഫ്.ഐ.ആർ സ്റ്റേ ചെയ്ത് ഹൈക്കോടതി. തുടർ നടപടികൾ പൂർണമായും തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ്…
ബെംഗളൂരു: കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിക്കുന്നു. ഓഗസ്റ്റ് 9,10 തിയ്യതികളില്‍ ഇന്ദിരാനഗര്‍ കൈരളീ നികേതന്‍…
കൊച്ചി: മെട്രോ റെയില്‍പ്പാലത്തിന്‍റെ മുകളില്‍നിന്നു ചാടി യുവാവ് ജീവനൊടുക്കി. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്‍റെ മകൻ നിസാറാണു മരിച്ചത്. തൃപ്പൂണിത്തുറ…