തിരുവനന്തപുരം: വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസില്‍ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി 19 ലേക്ക് മാറ്റി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ആണ് ശനിയാഴ്ച ജാമ്യ ഹർജി പരിഗണിച്ചത്. വെളളിയാഴ്ച ജില്ലാ സെഷൻസ് കോടതി ബെയ്ലിൻ ദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയെ ക്രൂരമായി മർദിച്ചതിന് ശേഷം പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. തുടർന്ന് പ്രതിയുടെ വാഹനം പിന്തുടർന്നാണ് പിടികൂടിയത്. എന്നാല്‍ പരാതിക്കാരിയാണ് തന്നെ ആദ്യം തർക്കത്തിനിടെ മുഖത്ത് അടിച്ചതെന്നും അതിന് ശേഷമാണ് താൻ തിരിച്ചടിച്ചതെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞത്.
TAGS : LATEST NEWS
SUMMARY : Young lawyer assault case; Judgement postponed to 19 on lawyer’s bail plea
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…