ബെംഗളൂരു: യുവ എഞ്ചിനീയർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. സിവിൽ എഞ്ചിനിയറായ ഫഹദ് മോട്ടി (35) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തര കന്നട ജില്ലയിലെ ഭട്കലിൽ ആണ് സംഭവം. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ മാതൃസഹോദര ഭാര്യയുടെ വീട്ടിൽ നിന്ന് തിരികെ ബൈക്കിൽ പുറപ്പെട്ടതായിരുന്നു ഫഹദ്. പിന്നീട് ഹുറുലിസാലക്കടുത്ത് പാതക്കരികെ ഇറക്കത്തിൽ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. കഴുത്തിൽ നേരിയ പാടുകൾ ഉണ്ടായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
യുവാവ് സാമ്പത്തിക പ്രശ്നങ്ങൾ നേരിട്ടിരുന്നതായും ബന്ധുക്കളും സുഹൃത്തുക്കളും പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിവൈ.എസ്.പി മഹേഷ് അറിയിച്ചു .മണിപ്പാൽ കെ.എം.സി ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടരന്വേഷണമെന്ന് റൂറൽ പൊലീസ് സബ് ഇൻസ്പെക്ടർ ചന്ദ്രൻ ഗോപാൽ, സിറ്റി പോലീസ് എസ്.ഐ നവീൻ എന്നിവർ പറഞ്ഞു.
<Br>
TAGS : BODY FOUND | BHATKAL
SUMMARY : Young engineer found dead under mysterious circumstances
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…