ബെംഗളൂരു: ബെംഗളൂരു: യുവ സംരംഭകയുടെ മരണവുമായി ബന്ധപ്പെട്ട് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). അഭിഭാഷകയും യുവസംരംഭകയുമായ ജീവയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിവൈഎസ്‌പി) കനകലക്ഷ്മിയെ എസ്ഐടി പ്രതി ചേർത്തിട്ടുണ്ട്. 2,300 പേജുള്ള റിപ്പോർട്ട് ആണ് എസ്ഐടി ഹൈക്കോടതിയിൽ നൽകിയത്. ജീവ ആത്മഹത്യ കേസ് അന്വേഷിക്കാൻ സിസിബി ഡിസിപി ഹകായ് അക്ഷയ് മചീന്ദ്ര, എസ്‌പി നിഷ ജെയിംസ്, സിബിഐ എസ്‌പി വിനായക് വർമ്മ എന്നിവരുൾപ്പെടെ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ആഭ്യന്തര വകുപ്പ് എസ്‌ഐടി രൂപീകരിച്ചത്.
കർണാടക ഭോവി ഡവലപ്മെന്റ് കോർപറേഷൻ തട്ടിപ്പിന്റെ പേരിൽ സിഐഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ് മുപ്പത്തിമൂന്നുകാരിയായ ജീവ ജീവനൊടുക്കിയത്. സംഭവത്തിന് പിന്നിൽ സിഐഡി ഉദ്യോഗസ്ഥയുടെ മോശം പെരുമാറ്റമാണെന്ന് ജീവയുടെ സഹോദരി എസ്. സംഗീത പരാതിപ്പെട്ടിരുന്നു. ജീവയോടു വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട സിഐഡി ഉദ്യോഗസ്ഥ 25 ലക്ഷം രൂപ കൈക്കൂലി ചോദിച്ചുവെന്നും പരാതിയിലുണ്ട്. സംഗീത നൽകിയ പരാതിയിൽ സിഐഡി ഡപ്യൂട്ടി എസ്.പി. കനകലക്ഷ്മിക്കെതിരെ ബനശങ്കരി പോലീസ് സ്റ്റേഷനിൽ കേസെടുത്തു.
നവംബർ 14നാണ് ജീവയെ ചോദ്യം ചെയ്യാൻ പാലസ് റോഡിലെ സിഐഡി ആസ്ഥാനത്തേക്ക് വിളിപ്പിച്ചത്. എന്നാൽ നവംബർ 14നും 23നും ഇടയിൽ വിഡിയോ കോൺഫറൻസ് വഴി ജീവയെ ചോദ്യം ചെയ്യാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഉൾവസ്ത്രത്തിനുള്ളിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് അന്ന് ഡിഎസ്പി ജീവയുടെ വസ്ത്രം അഴിപ്പിച്ചു പരിശോധിച്ചു. പിന്നീട് പീനിയയിലെ തടിക്കടയിൽ ജീവയുമായി പോയി പരിശോധന നടത്തി. ഇവിടെവച്ച് എല്ലാവരുടെയും മുന്നിലും ജീവയെ അപമാനിച്ചതായി സഹോദരി ആരോപിച്ചിരുന്നു.
TAGS: KARNATAKA | HIGH COURT
SUMMARY: SIT submits 2,300-page final report to High Court in lawyer Jeeva suicide case
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…