Categories: TOP NEWSWORLD

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, വിധിയെഴുതി യു എസ് ജനത; ആദ്യ ഫലം ഇന്നറിയാം

വാഷിംഗ്ടൺ: അമേരിക്കയുടെ 47ാമത് പ്രസിഡന്റ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപോ, വൈസ് പ്രസിഡന്റ് കമല ഹാരിസോ ?. ആരെന്ന ആദ്യ സൂചനകൾ ഇന്നറിയാം. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.30ന് ആരംഭിച്ച പോളിംഗ് ഇന്ന് രാവിലെ 9.30ന് (അലാസ്‌കയിൽ 11.30 ) അവസാനിക്കും. സമയമേഖലകൾ വ്യത്യസ്തമായതിനാൽ പല സംസ്ഥാനങ്ങളിലും പല സമയത്താണ് വോട്ടിംഗ്. പോളിംഗ് അവസാനിക്കുന്ന മുറയ്ക്ക് വോട്ടെണ്ണൽ തുടങ്ങും. കിഴക്കൻ സംസ്ഥാനങ്ങളിലെ ഫലം ആദ്യം എത്തും. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലയും തമ്മിൽ പോരാട്ടം ഇഞ്ചോടിഞ്ച് ആയതിനാൽ അന്തിമ ഫലപ്രഖ്യാപനം വൈകിയേക്കും. അരിസോണ, പെൻസിൽവേനിയ തുടങ്ങി ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ ഫലം പ്രധാനമാണ്.

തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകൾക്കെതിരെ യു എസ് ഇന്റലിജൻസ് ഏജൻസികളും ജാഗ്രതയിലാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും സ്വാധീനിക്കാനുമുള്ള റഷ്യൻ, ഇറാൻ ഇടപെടലുകളെ ജാഗ്രതയോടെ കാണണമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭാര്യ മെലാനിയക്കൊപ്പം ഫ്ലോറി‍ഡയിലെ പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്. ഇന്ത്യൻ സമയം ഇന്ന് രാവിലെ 7.30 ഓടെ വോട്ടെടുപ്പ് പൂർത്തിയാകും. ഇതിന് പിന്നാലെ എക്‌സിറ്റ് പോൾ ഫലം വരുന്നതോടെ വിജയിയെ അറിയാനാകും. ഔദ്യോഗിക ഫലപ്രഖ്യാപനം ജനുവരി ആറിനേ ഉണ്ടാകൂ.

ഡെമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും തമ്മിലാണ് മത്സരം. ട്രംപ് ജയിച്ചാൽ 127 വർഷത്തിനു ശേഷം തുടർച്ചയായല്ലാതെ വീണ്ടും യു എസ് പ്രസിഡന്റാകുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാകും. വിജയം കമലക്കൊപ്പമാണെങ്കിൽ യു എസ് പ്രസിഡന്റാകുന്ന ആദ്യ വനിത, ആദ്യ ഏഷ്യൻ- ആഫ്രിക്കൻ വംശജ എന്നിവ സ്വന്തം പേരിനൊപ്പം ചേർക്കാം.
17 കോടി വോട്ടർമാരിൽ 8.2 കോടി ആളുകൾ “മുൻകൂർ വോട്ട്’ സൗകര്യം ഉപയോഗപ്പെടുത്തി സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്. ഒരു പാർട്ടിക്കും സമ്പൂർണ ആധിപത്യമില്ലാത്ത സ്വിംഗ് സ്റ്റേറ്റുകളായിരിക്കും യഥാർഥത്തിൽ വിധിയെഴുതുക. നെവാഡ, നോർത്ത് കരോലിന, വിസ്‌കോൻസിൻ, ജോർജിയ, പെൻസിൽവാനിയ, മിഷിഗൺ, അരിസോണ എന്നീ ഏഴ് സംസ്ഥാനങ്ങളാണ് സ്വിംഗ് സ്റ്റേറ്റുകളിൽ പ്രധാനം. ജനകീയ വോട്ടെടുപ്പുണ്ടെങ്കിലും ഇലക്ടറൽ കോളജ് ആണ് അന്തിമ വിജയിയെ തീരുമാനിക്കുന്നത്. ആകെയുള്ള 538 ഇലക്ടറൽ വോട്ടുകളിൽ 270 എണ്ണം നേടുന്നവർക്കാകും വിജയം.
<br>
TAGS : US PRESIDENTIAL ELECTION
SUMMARY : US presidential election, the US people have written the verdict; We know the result today

Savre Digital

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍

തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…

14 minutes ago

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ ഉള്‍പ്പെടെ 20ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്‌…

1 hour ago

അമീബിക് മസ്തിഷ്കജ്വരം; നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…

2 hours ago

സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു

റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…

2 hours ago

ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; സമയോചിത ഇടപെടല്‍ മൂലം ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…

3 hours ago

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…

4 hours ago