വാഷിങ്ടൺ: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് മുൻതൂക്കം. ഓക്‌ലഹോമ, മിസിസ്സിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇൻഡ്യാന, വെസ്റ്റ് വിർജീനിയ, സൗത്ത് കാരോലൈന, ഫ്ളോറിഡ എന്നീ സംസ്ഥാനങ്ങളിൽ ഡോണൾഡ് ട്രംപ് ജയിച്ചു. വെർമോണ്ട്, മേരിലാൻഡ്, കനക്ടികട്ട്, റോഡ് ഐലൻഡ് എന്നീ സംസ്ഥാനങ്ങളിൽ കമല ഹാരിസ് വിജയിച്ചു. മൂന്ന് സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ടി ലീഡ് ചെയ്യുമ്പോള്‍ 23 സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക് പാര്‍ടി ലീഡ് ചെയ്യുന്നു.
അതേസമയം, ബര്‍മോണ്ടില്‍ ജയം കമലാ ഹാരിസിനാണ്. മൂന്ന് സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ലീഡ് ചെയ്യുമ്പോള്‍ 23 സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക് പാര്‍ട്ടി ലീഡ് ചെയ്യുന്നു.
ട്രംപിന് നേരെയുണ്ടായ വധശ്രമം ഉള്‍പ്പെടെ അമേരിക്കയെ പിടിച്ചുകുലുക്കിയ സംഭവ വികാസങ്ങളുടെ വന്‍ നിര ഈ തിരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായിരുന്നു. ജോ ബൈഡനെ മാറ്റി കളത്തിലിറങ്ങിയ കമലയ്ക്ക് ആദ്യം മേല്‍ക്കൈയുണ്ടായിരുന്നു. എന്നാല്‍, വെടിവെപ്പിന് ശേഷം ട്രംപിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചു. ട്രംപ് പ്രസിഡന്റായാല്‍ രാജ്യം അരാജകത്തിലേക്ക് കൂപ്പുകുത്തും എന്നായിരുന്നു കമലയുടെ പ്രധാന പ്രചാരണം
538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ജയിക്കാൻ വേണ്ട ഭൂരിപക്ഷം. നിലവിൽ കമലാ ഹാരിസിന് 115ഉം ട്രംപിന് 195ഉം ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. വിജയിച്ചാല്‍ യുഎസ് പ്രസിഡന്റാകുന്ന ആദ്യ വനിതയും ആദ്യ ആഫ്രിക്കന്‍ വംശജയും ആദ്യ ഏഷ്യന്‍ വംശജയുമാകും കമല. ജനവിധി ട്രംപിന് അനുകൂലമായാൽ യുഎസ് പ്രസിഡന്റാകുന്ന എറ്റവും പ്ലായം കൂടിയ വ്യക്തിയാകും അദ്ദേഹം. പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പം പ്രതിനിധിസഭയിലേക്കും 34 സെനറ്റ് സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടന്നു.
<Br>
TAGS : US PRESIDENTIAL ELECTION
SUMMARY: U.S. Presidential election; Early indications are in favor of Trump
വാഷിങ്ടൻ: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ആവശ്യമായ വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ട്രൂത്ത്…
ബെംഗളൂരു: നഗരത്തിൽ അമിതക്കൂലി ഈടാക്കിയ ഓട്ടോകൾ പിടിച്ചെടുക്കുന്നത് രണ്ടാം ദിനവും തുടർന്ന് ഗതാഗത വകുപ്പ്. ചൊവ്വാഴ്ച 56 ഓട്ടോ പിടിച്ചെടുത്തപ്പോൾ…
ബെംഗളൂരു: കെആർപുരത്ത് ജ്വല്ലറിയിൽ നിന്ന് 50 ലക്ഷം രൂപയുടെ സ്വർണം കവർന്ന 5 രാജസ്ഥാൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ…
ബെംഗളൂരു: വിജയനഗര സാമ്രാജ്യത്തിന്റെ സാംസ്കാരിക, സാഹിത്യ വൈവിധ്യം പ്രമേയമാക്കിയ ശാസ്ത്രീയ സംഗീത പരിപാടി ഡൊംലൂർ സെക്കൻഡ് സ്റ്റേജിലെ ബാംഗ്ലൂർ ഇന്റർനാഷനൽ…
ബെംഗളൂരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കര്‍ണാടക സംസ്ഥാന പ്രസിഡന്റായി പാസ്റ്റര്‍ ഡോ. വര്‍ഗീസ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റര്‍ വര്‍ഗീസ്…