ന്യൂയോർക്ക്:മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാൻസർ.ഞായറാഴ്ച ജോ ബൈഡന്റെ ഓഫീസ് നൽകിയ പ്രസ്താവനയിൽ ആണ് രോഗവിവരം സ്ഥിരീകരിച്ചത്. കാൻസർ എല്ലുകളിലേക്ക് പടർന്നതായി കണ്ടെത്തിയിട്ടുണ്ട്.
മൂത്ര സംബന്ധമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ജോ ബൈഡൻ ഡോക്ടറെ കണ്ടത്. ഇതിന് പിന്നാലെ വെള്ളിയാഴ്ചയാണ് പ്രോസ്റ്റെറ്റ് കാൻസർ രോഗം സ്ഥിരീകരിച്ചത്. വളരെ വേഗത്തിൽ പടരുന്ന വിഭാഗത്തിലുള്ള പ്രസ്റ്റെറ്റ് കാൻസറാണ ബെഡന് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗാവസ്ഥ വിശദമാക്കുന്നതിനായുള്ള ഗ്ലീസൺ സ്കോറിൽ 10ൽ 9 ആണ് ബെഡന്റെ രോഗാവസ്ഥ. രോഗബാധ ഹോര്‍മോണുകളെ ആശ്രയിച്ചായതിനാല്‍ നിയന്ത്രണ വിധേയമാക്കാമെന്ന സൂചനയാണ് ബൈഡന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
2024-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരെഞ്ഞെടുപ്പില്‍ നിന്ന് ബൈഡന്‍ പിന്മാറാന്‍ നിര്‍ബന്ധിതനായി ഒരു വര്‍ഷം കഴിയുമ്പോഴാണ് 82-കാരനായ ബൈഡന്റെ കാന്‍സര്‍ ബാധ സംബന്ധിയായ വിവരം പറത്ത് വരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് പദം വഹിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയും ജോ ബൈഡനാണ്.
<br>
TAGS : JEO BIDEN | U S PRESIDENT
SUMMARY : Former U.S. President Joe Biden diagnosed with prostate cancer
കൊച്ചി: കളമശ്ശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. അയല്‍വാസിയായ യുവാവിനെതിരെയാണ് പരാതി. 4 മാസത്തിനിടയില്‍ കുട്ടിയെ പല പ്രാവശ്യം…
ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതിയില്‍…
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട്…
റായ്‌പൂർ: കബഡി മത്സരത്തിനിടെ കാണികൾക്കായി നിർമിച്ച ടെന്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി…
ഡല്‍ഹി: ജിഎസ്ടി നിരക്കുകള്‍ അടുത്തിടെ കുറച്ചതിന് പിന്നാലെ ബട്ടർ മുതല്‍ ഐസ്‌ക്രീം വരെയുള്ള വിവിധ ഉത്പന്നങ്ങളുടെ വില കുറച്ച് അമുല്‍.…
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. വ്യാഴാഴ്ചയോടെ മ്യാന്മാര്‍- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ - വടക്കു…