Categories: KERALATOP NEWS

യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള സർവകലാശാലയിൽ എസ് എഫ് ഐ- കെ എസ് യു സംഘട്ടനം; പോലീസ് ലാത്തി വീശി

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ വിദ്യാർഥി സംഘർഷം. എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽ തല്ലി. പോലീസ് ലാത്തി വീശി. പ്രവർത്തകരെ പ്രദേശത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് സംഘര്‍ഷം തുടങ്ങിയത്. പോലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ സംഘര്‍ഷം ക്യാമ്പസിന് പുറത്തേക്കും വ്യാപിച്ചു. ക്യാമ്പസിന് പുറത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരും കെഎസ്‌യു പ്രവര്‍ത്തകരും പരസ്പരം കല്ലെറിഞ്ഞ് സംഘര്‍ഷമുണ്ടാക്കി. കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂകി വിളിച്ചു. പോലീസ് സംരക്ഷണം തേടുന്നുവെന്ന് പറഞ്ഞായിരുന്നു കൂവി വിളിച്ചതെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്.

സർവകലാശാല യൂണിയൻ എസ്എഫ്ഐ നിലനിർത്തിയെങ്കിലും വൈസ്ചെയർപേഴ്സൺ സ്ഥാനം എസ്എഫ്ഐക്ക് നഷ്ടമായി. പത്ത് വർഷത്തിന് ശേഷമാണ് ഒരു ജനറൽ സീറ്റിൽ കെ.എസ്.യു. വിജയിക്കുന്നത്.
<br>
TAGS : SFI-KSU CONFLICT | KERALA UNIVERSITY
SUMMARY : SFI-KSU conflict in Kerala University after union elections; Police lathicharged

Savre Digital

Recent Posts

ചിങ്ങമാസ പൂജയ്‌ക്കായി ശബരിമല നട ശനിയാഴ്ച തുറക്കും

പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…

4 minutes ago

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ക്ഷേത്ര കുളത്തില്‍ മുങ്ങിമരിച്ചു

ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…

41 minutes ago

കേരളസമാജം ദാവൺഗരെ ‘സമർപ്പണ 2025’ ആഘോഷങ്ങള്‍ ഞായറാഴ്ച നടക്കും

ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…

2 hours ago

പ്രസിഡണ്ട് സ്ഥാനത്ത് ആദ്യമായൊരു വനിത; അമ്മയുടെ തലപ്പത്തേക്ക് നടി ശ്വേത മേനോൻ

കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…

2 hours ago

വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…

3 hours ago

‘എനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തും’; ബാബുരാജ്

കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…

3 hours ago