ബെംഗളൂരു: ധാർവാഡിലെ കർണാടക യൂണിവേഴ്സിറ്റി കാംപസിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം. കാമ്പസിലൂടെ പുലി നടന്നുപോകുന്നത് ഏതാനും വിദ്യാർഥികള്‍ കണ്ടിരുന്നു. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാമ്പസിലും പരിസരത്തും തിരച്ചിൽ നടത്തി.
പുലിയെ കണ്ടതായി പറയുന്ന മൂന്ന് സ്ഥലങ്ങളിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്. 50 വനം ഉദ്യോഗസ്ഥരെ കാമ്പസിൽ തിരച്ചിലിന് നിയോഗിച്ചു. സമീപത്തെ വന പ്രദേശത്തുനിന്നും കാമ്പസിലെ കുളത്തിൽ വെള്ളം കുടിക്കാൻ ഇറങ്ങിവന്ന പുലിയാണിതെന്ന് സംശയിക്കുന്നതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കർണാടക സർവകലാശാലയിലോ പരിസരത്തോ പുള്ളിപ്പുലി പ്രത്യക്ഷപ്പെടുന്നത്. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിർദേശം നൽകിയിട്ടുണ്ട്.
<br>
TAGS : LEOPARD | DHARWAD
SUMMARY : Tiger on the university campus
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…