കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്കെതിരെ കലാപാഹ്വാനത്തിന് കേസ്. കണ്ണൂരില്‍ നടത്തിയ വാർത്താ സമ്മേളനത്തിലെ പരാമർശത്തിനെതിരെയാണ് കേസ്. കണ്ണൂർ എസിപി ടി കെ രത്നകുമാറിനെയും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയെയും ഭീഷണിപ്പെടുത്തിയതിനാണ് കേസ്. ടൗണ്‍ എസ്‌ഐ പി പി ഷമീലിൻ്റെ പരാതിയിലാണ് കേസ് എടുത്തത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിർദേശം കേട്ട് കെഎസ്‌യുക്കാരെ ആക്രമിച്ചാല്‍ തെരുവില്‍ അടിക്കുമെന്ന് അബിൻ വർക്കി നേരത്തെ പറഞ്ഞിരുന്നു. കണ്ണൂർ എസ്പിയ്ക്കെതിരെയും അബിൻ വർക്കി ഭീഷണി മുഴക്കിയിരുന്നു. കണ്ണൂർ ഡിസിസി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം.
ഇങ്ങനെ പോയാല്‍ കണ്ണൂർ എസിപി സർക്കാർ പെൻഷൻ വാങ്ങില്ല. പാർട്ടി ഓഫീസില്‍ നിന്നുള്ള നക്കാപ്പിച്ച വാങ്ങി കഴിയേണ്ടിവരും. ഇത് പഴയ കണ്ണൂരല്ലെന്ന് ടി കെ രത്‌നകുമാറും ശ്രീജിത്തും മനസിലാക്കണമെന്നും അബിൻ വർക്കി പറഞ്ഞിരുന്നു. കണ്ണൂരില്‍ കെഎസ്‌യുക്കാരെ എസ്‌എഫ്‌ഐയോടൊപ്പം പോലീസും വേട്ടയാടുകയാണ്. ഇതിനെ പ്രതിരോധിക്കാൻ യൂത്ത് കോണ്‍ഗ്രസ് ഇറങ്ങും. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അബിൻ വർക്കി വ്യക്തമാക്കിയിരുന്നു.
TAGS : LATEST NEWS
SUMMARY : A case against Youth Congress state vice president Abin Varki for incitement
പാലക്കാട്: ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി ഡോക്ടർ പി സരിനേ പരിഗണിക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന തലത്തില്‍ നീക്കം നടത്തുന്നുവെന്ന…
ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…
പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…