അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നടപടികള്‍ കുറച്ചുകൂടി ഊര്‍ജിതമായി തുടരണമെന്ന് അഭ്യര്‍ത്ഥിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രന്‍. ഷിരൂരില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം കേരള മുഖ്യമന്ത്രി കര്‍ണാടക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ദൗത്യം കൂടുതല്‍ ഊര്‍ജിതമാക്കുക, തിരച്ചില്‍ പ്രക്രിയ തുടരുക എന്നീ ആവശ്യങ്ങളാണ് കേരളം മുന്നോട്ട് വെച്ചതെന്നും മന്ത്രി അറിയിച്ചു. ഫലപ്രാപ്തിയില്‍ എത്തുന്നത് വരെ ഇത് നടക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നും കുറേയേറെ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചില ശ്രമങ്ങള്‍ നടത്തുന്നതിനുള്ള ആലോചനകളാണ് ജില്ലാ ഭരണകൂടവും മറ്റ് നേതൃത്വവും നടത്തുന്നത്. സ്ഥലം എം.എല്‍.എ. വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രതികൂല കാലാവസ്ഥയെന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ട് പോകുന്നതിനോട് കേരള സര്‍ക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് മാത്രമായിരിക്കും തീരുമാനമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂയെന്ന് കളക്ടര്‍ അവലോകനയോഗത്തില്‍ വ്യക്തമാക്കി.
കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കാണാതായിട്ട് ഇന്ന് 13 ദിവസമാവുകയാണ്. അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സിന്റെ ട്രക്ക് ഗംഗാവലി പുഴയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രക്ഷാ ദൗത്യത്തിനായി മാല്‍പെയും സംഘവും ആര്‍മിയും നേവിയും ഉള്‍പ്പെടെയുള്ള ദൗത്യസംഘവും സ്ഥലത്തുണ്ട്. ഗംഗാവലി അപകടം നിറഞ്ഞ നദിയാണെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നുമാണ് ഈശ്വര്‍ മാല്‍പെ രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നത്. ഇതുവരെ ട്രക്ക് കാണാനായിട്ടില്ല. ഇന്ന് വീണ്ടും മുങ്ങി ട്രക്ക് കണ്ടെത്താന്‍ ശ്രമിക്കും. ഇതുവരെ തകരഷീറ്റുകളും തടികളും വൈദ്യുതി കമ്പികളുമാണ് കണ്ടതെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.
പാലക്കാട്: വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്കും പേ വിഷബാധ…
മലപ്പുറം: സ്വന്തം മകളെ മദ്യം നല്‍കി പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവും ശിക്ഷയും 11,75,000…
ബെംഗളുരു: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍. ബെംഗളുരുവിലെ ഗ്ലോബല്‍ ടെക്‌നോളജി റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍…
തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തില്‍ ബാലതാരങ്ങളെ പൂർണ്ണമായി അവഗണിച്ച ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ കടുത്ത വിമർശനവുമായി…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് എം.എസ്. രാമയ്യ ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ലളിത…
ജാബു: മധ്യപ്രദേശിലെ ജാബുവില്‍ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്‍വിനാണ് അറസ്റ്റിലായത്.…