ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോള – ഷിരൂർ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കേരള മുഖ്യമന്ത്രി കത്ത് നൽകി. മണ്ണിടിച്ചിലിൽ അകപ്പെട്ട് കാണാതായ അർജുനായുള്ള തെരച്ചിൽ ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തുടരണമെന്ന് പിണറായി വിജയൻ, സിദ്ധരാമയ്യയോട് കത്തില്‍ ആവശ്യപ്പെട്ടു.
രക്ഷാപ്രവർത്തനം നിർത്തിയെന്ന തരത്തിൽ റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇത്തരത്തിൽ ആവശ്യം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ കത്തിൽ സൂചിപ്പിക്കുന്നു. പോസിറ്റീവായ ഫലം ലഭിക്കുന്നത് വരെ രക്ഷാപ്രവർത്തനം തുടരണം. ശക്തമായ രക്ഷാപ്രവർത്തനം പുനസ്ഥാപിക്കണമെന്നും സിദ്ധരാമയ്യയ്ക്ക് നല്‍കിയ കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.
TAGS: KARNATAKA | SIDDARAMIAH | PINARAYI VIJAYAN
SUMMARY: Kerala cm pinarayi vijayan writes to siddaramiah on rescue mission
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…
ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…