ബെംഗളൂരു: സംസ്ഥാനത്ത് ലൈസൻസില്ലാത്തതും രജിസ്റ്റർ ചെയ്യാത്തതുമായ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് കടമെടുത്ത വായ്പകൾ തിരിച്ചടക്കേണ്ടതില്ലെന്ന് കർണാടക സർക്കാർ. രണ്ട് ദിവസത്തിനുള്ളിൽ ഇതുസംബന്ധിച്ച കർണാടക മൈക്രോ ഫിനാൻസ് ഓർഡിനൻസിന്റെ ഉത്തരവ് പുറപ്പെടുവിക്കും.
രജിസ്റ്റർ ചെയ്യാത്ത മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങി ബാധ്യത താങ്ങാനാവാതെ ആത്മഹത്യ ചെയ്തവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾ, വ്യക്തികൾ, ചെറുകിട കർഷകർ തുടങ്ങിയവർക്ക് ആശ്വാസമേകാനാണ് പുതിയ നടപടിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ലൈസൻസ് ഇല്ലാത്തതും രജിസ്റ്റർ ചെയ്യാത്തുമായ മൈക്രോ ഫിനാൻസിൽ നിന്ന് കടം വാങ്ങുന്നയാളുടെ പലിശ അടക്കമുള്ള എല്ലാ വായ്പകളും പൂർണമായി ഒഴിവാക്കിയതായി കണക്കാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട ഇത്തരം കേസുകൾ സിവിൽ കോടതികൾ സ്വീകരിക്കില്ല. ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന എല്ലാ കേസുകളുടെയും നടപടികൾ അവസാനിപ്പിക്കുമെന്നും ഓർഡിനൻസിൽ വ്യക്തമാക്കി.
പുതിയ ഡ്രാഫ്റ്റ് പ്രകാരം നിയമം പ്രാബല്യത്തിൽ വന്ന ശേഷം 30 ദിവസത്തിനുള്ളിൽ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണം. പ്രവർത്തനങ്ങൾ, ലോൺ റിക്കവറി, പലിശ എന്നിവയെ കുറിച്ചും വ്യക്തത വരുത്തണം. രജിസ്റ്റർ പുതുക്കേണ്ടവർ 60 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം.
TAGS: BENGALURU | MICROFINANCE
SUMMARY: Govt strictens curbs against micro finance firms in state
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…