ബെംഗളൂരു: രജിസ്റ്റർ ചെയ്ത വസ്തുക്കൾക്ക് ബി- ഖാത്ത ലഭ്യമാക്കാൻ സമയപരിധി നിശ്ചയിച്ചു. മെയ് 10നുള്ളിൽ ഖാത്ത സർട്ടിഫിക്കറ്റ് എല്ലാവരും ലഭ്യമാക്കണമെന്നും, അല്ലാത്തവരിൽ നിന്നും പിഴ ഈടാക്കുമെന്നും ബിബിഎംപി അറിയിച്ചു. സ്വകാര്യ സ്വത്തുക്കൾക്ക് നികുതി നിശ്ചയിക്കുന്നതിന് ഖാത്ത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത് വഴി സംസ്ഥാനത്തിന് 3,500 കോടി രൂപയുടെ വരുമാനമാണ് പ്രതിവർഷം ലഭിക്കുന്നത്. സ്വത്ത് നികുതി പിരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൂക്ഷിക്കുന്ന ഔദ്യോഗിക രജിസ്റ്ററുകളാണ് ഖാത്തകൾ.
അംഗീകൃത സ്വത്തുക്കൾക്ക് അവയുടെ നിയമസാധുത സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് ബിബിഎംപി ഖാത്തകൾ നൽകുന്നത്. ഇവ ഡിജിറ്റലായി വീടുകളിൽ എത്തിക്കാനും സർക്കാർ പദ്ധതിയുണ്ട്. നിലവിൽ ഖാത്ത രജിസ്ട്രേഷൻ പൂർത്തിയാക്കിയ വസ്തുക്കൾ മാത്രമേ ഡിജിറ്റൽ ഇ-ഖാത്തകൾ നൽകുകയുള്ളുവെന്നും ബിബിഎംപി വ്യക്തമാക്കി.
TAGS: BBMP
SUMMARY: BBMP Decides timeline for filinh for b khatha
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…