ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കും. മജസ്റ്റിക്സിലെ നാദപ്രഭു കെമ്പഗൗഡ ഇൻ്റർചേഞ്ച്, സെൻട്രൽ കോളേജിലെ സർ എംവി സ്റ്റേഷൻ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക. പിന്നീട് വിവിധ ഘട്ടങ്ങളായി മറ്റ് സ്റ്റേഷനികളിലും പിഎസ്ഡികൾ സ്ഥാപിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.
നേരത്തെ മുഴുവൻ സ്റ്റേഷനുകളിലും പിഎസ്ഡികൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. എന്നാൽ ചെലവ് അധികമായതോടെ പദ്ധതിയിൽ മാറ്റം വരുത്തുകയായിരുന്നു. മെട്രോ സ്റ്റേഷനുകളിലെ അപകടങ്ങൾ, ആത്മഹത്യ ശ്രമങ്ങൾ എന്നിവ തടയുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പിഎസ്ഡികൾ സ്ഥാപിക്കാൻ തുടങ്ങിയാൽ ഈ റൂട്ടിൽ മെട്രോ ട്രെയിൻ സർവീസ് പൂർണമായും നിർത്തിവെക്കും. ഇക്കാരണത്താൽ അവധി ദിവസങ്ങളിൽ ജോലി ഏറ്റെടുക്കാനാണ് തീരുമാനമെന്ന് ബിഎംആർസിഎൽ അറിയിച്ചു.
TAGS: BENGALURU | NAMMA METRO
SUMMARY: Two metro stations to have platform screen doors soon
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…