ബെംഗളൂരു: രണ്ട് വയസുകാരന്റെ ഡയപ്പറിൽ മുളകുപൊടി വിതറിയ അംഗൻവാടി ജീവനക്കാരിക്ക് സസ്പെൻഷൻ. രാമനഗര മഹാരാജരകേറ്റ് ഗ്രാമത്തിലാണ് സംഭവം. രമേഷിന്റെയും ചൈത്രയുടെയും മകൻ ദീക്ഷിതിനോടാണ് (2) കണ്ണില്ലാ ക്രൂരത. സംഭവത്തിൽ അംഗൻവാടി ഹെൽപ്പറായ ചന്ദ്രമ്മയെ സസ്‌പെൻഡ് ചെയ്തു.
കുട്ടി താൻ പറഞ്ഞത് അനുസരിക്കാത്തതിനാലാണ് ശിക്ഷ നൽകിയതെന്ന് ചന്ദ്രമ്മ പോലീസിനോട് പറഞ്ഞു. ദീക്ഷിതിന്റെ കൈ തീക്കനൽ ഉപയോഗിച്ച് ചന്ദ്രമ്മ പൊള്ളലേൽപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ദീക്ഷിതിന്റെ മാതാപിതാക്കൾ ടൗൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കുട്ടിയെ അംഗൻവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയപ്പോൾ ശരീരത്തിൽ പൊള്ളലേറ്റ പാട് കണ്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഡോക്ടമാർ പരിശോധിച്ചപ്പോഴാണ് ഡയപ്പറിൽ മുളകുപൊടി വിതറിയത് കണ്ടത്. സംഭവത്തിൽ ചന്ദ്രമ്മക്കെതിരെ പോലീസ് കേസെടുത്തു.
TAGS: SUSPENSION
SUMMARY: Anganwadi helper suspended for allegedly putting chilli powder in toddler’s diaper
തിരുവനന്തപുരം: ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച് സർക്കാർ. ഷെറിൻ ഉള്‍പ്പെടെ 11 തടവുകാർക്ക് ശിക്ഷാ…
തിരുവനന്തപുരം: പാല്‍വില കൂട്ടേണ്ടെന്ന് മില്‍മ തീരുമാനം. ഉടൻ വില കൂട്ടേണ്ടെന്നാണ് മില്‍മ ബോർഡ് യോഗത്തിലെ തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ…
ന്യൂയോർക്ക്: ശുഭാംശുവും സംഘവും ഭൂമിയില്‍. ബഹിരാകാശ നിലയത്തില്‍ നിന്നും ഇന്നലെ വൈകിട്ട് യാത്ര തുടങ്ങി ചൊവ്വാഴ്ച വൈകിട്ട് ഏകദേശം 3…
കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവർച്ചയില്‍ തട്ടിയെടുത്ത 39 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. പ്രതി ഷിബിൻലാലിൻ്റെ വീടിന് സമീപത്തെ…
സനാ: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും…
കൊച്ചി: കൊച്ചിയിൽ വീണ്ടും വൻ ലഹരി വേട്ട. ഫ്ലാറ്റ് വാടകക്കെടുത്ത് വന്‍ ലഹരി മരുന്ന് വില്‍പ്പന നടത്തുന്ന സംഘം പിടിയില്‍.…