Categories: KARNATAKATOP NEWS

രത്തൻ ടാറ്റയുടെ വിയോഗം; അനുശോചനം രേഖപ്പെടുത്തി കർണാടക മുഖ്യമന്ത്രി

ബെംഗളൂരു: ഇന്ത്യന്‍ വ്യവസായ രംഗത്തെ ഇതിഹാസം രത്തന്‍ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജ്യത്തിന്റെ വളർച്ചക്കായി പ്രയത്നിച്ച ദീർഘവീക്ഷണമുള്ള വ്യക്തിയായിരുന്നു രത്തൻ ടാറ്റ. ഇന്ത്യയുടെ പുരോഗതിക്കും ജീവകാരുണ്യത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ അളവറ്റതാണ്. അദ്ദേഹത്തിൻ്റെ അനുകമ്പയുടെയും വിനയത്തിൻ്റെയും രാഷ്ട്രനിർമ്മാണത്തിൻ്റെയും പാരമ്പര്യം തലമുറകളെ പ്രചോദിപ്പിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു.

രത്തൻ ടാറ്റയുടെ വിയോഗത്തോടെ കരുത്തുറ്റ വ്യവസായിയെയാണ് ഇന്ത്യക്ക് നഷ്ടമായതെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച്‌.ഡി. ദേവഗൗഡ പറഞ്ഞു. ടാറ്റ ഗ്രൂപ്പിൻ്റെ ചെയർമാനായിരുന്ന ആദ്യ വർഷങ്ങളിൽ, ബെംഗളൂരുവിൽ പുതിയ വിമാനത്താവളം സൃഷ്ടിക്കുന്നത് സംബന്ധിച്ച് അദ്ദേഹവുമായി പലതവണ ചർച്ച നടത്തിയിരുന്നു. പിന്നീട് നഗരത്തിന്റെ വളർച്ചയിൽ പലപ്പോഴായി അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് ദേവഗൗഡ പറഞ്ഞു. കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമി,. പ്രതിപക്ഷ നേതാവ് ആർ. അശോക, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ ഉൾപ്പെടെ നിരവധി രാഷ്ട്രീയ പ്രമുഖർ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ബുധനാഴ്ച രാത്രിയാണ് രത്തൻ ടാറ്റ ലോകത്തോട് വിടപറഞ്ഞത്. നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തന്റെ ജനനം. രത്നം എന്നാണ് ആ പേരിന്റെ അർഥം. 1991-ൽ ജെ.ആർ.ഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം.

 

TAGS: KARNATAKA | RATAN TATA
SUMMARY: Karnataka CM Siddaramaiah, condole demise of Ratan Tata

Savre Digital

Recent Posts

ലിയാൻഡർ പേസിൻ്റെ പിതാവ് ഇതിഹാസ ഹോക്കി താരം വെസ് പേസ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…

6 hours ago

ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആ​ഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…

7 hours ago

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി, വിനയനും സജി നന്ത്യാട്ടും സാന്ദ്ര തോമസും തോറ്റു

കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…

7 hours ago

ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 40 കടന്നു, മരിച്ചവരില്‍ സിഐഎസ്എഫ് ജവാന്‍മാരും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ‌ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ‌ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…

7 hours ago

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…

8 hours ago

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; നാലു പേർക്ക് കീർത്തിചക്ര,​ 15 പേർക്ക് വീർ ചക്ര

ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…

9 hours ago