ബെംഗളൂരു : രാജ്യത്താദ്യമായി ഡബിൾ ഡെക്കർ വാഗണുകളിൽ കാറുകൾ കയറ്റി അയച്ച് ദക്ഷിണ പശ്ചിമ റെയിൽവേയുടെ ബെംഗളൂരു ഡിവിഷൻ. ആന്ധ്രയിലെ പെനുകൊണ്ടയിൽ നിന്ന് ഹരിയാനയിലെ ഫാറൂഖ് നഗറിേലക്ക് 264 ആഡംബര കാറുകളാണ് ഡെബിൾ ഡെക്കർ റാക്കുകൾ ഉപയോഗിച്ച് കയറ്റി അയച്ചത്.
പ്രത്യേകം തയ്യാറാക്കിയ 33 വാഗണുകളാണ് എ.സി.ടി.-1 റാക്കിലുള്ളത്. ഡബിൾ ഡക്കർ വാഗണുകളിൽ മുകളിലും താഴെയുമായി 2 നിരകളിലായി കാറുകൾ കയറ്റി അയക്കാൻ സാധിക്കും.
ഈ സർവീസിലൂടെ 34 ലക്ഷം രൂപ വരുമാനമായി ലഭിച്ചതായി റെയില്‍വേ അറിയിച്ചു. ഗതാഗതച്ചെലവ് കൂട്ടാതെ കൂടുതൽ കാറുകൾ കയറ്റിയക്കാൻ കഴിയും. ഡിവിഷണൽ മാനേജർ അമിതേഷ് കുമാർ സിൻഹ, അഡീഷണൽ മാനേജർ പരീക്ഷിത് മോഹനപുരിയ, സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ കൃഷ്ണ ചൈതന്യ എന്നിവർ സംബന്ധിച്ചു.
<br>
TAGS : INDIAN RAILWAY
SUMMARY : Southern Railway transports cars in double-decker wagons for the first time in the country
ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒഎസ്) കർണാടക ലോകായുക്ത ഒരേസമയം നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…
ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…
മാലി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്നാൽ,…
തിരുവല്ല: തിരുവല്ലയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറ്റപ്പുഴ സ്വദേശി റ്റിജു പി എബ്രഹാം ( 40…
തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ…
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. നിയന്ത്രണ രേഖയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ നടത്തിയ…