ബെംഗളൂരു: രാജ്യത്ത് ആദ്യമായി ബയോമെട്രിക് സൗകര്യമുള്ള സെൽഫ് ഡ്രോപ്പ് ബാഗ് സൗകര്യം ആരംഭിച്ച് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം (കെഐഎ). ഡിജിയാത്ര ആപ്പ് വഴി യാത്രക്കാർക്ക് അവരുടെ മുഖം സ്കാൻ ചെയ്തുകൊണ്ട് സെൽഫ് -ബാഗ് ഡ്രോപ്പ് സേവനം ഉപയോഗപ്പെടുത്താനാകും.
നേരത്തെ, കെഐഎയിലെ സെൽഫ്-ബാഗ് ഡ്രോപ്പ് സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാർക്ക് ചെക്ക്-ഇൻ കിയോസ്‌കുകളിൽ ബോർഡിംഗ് പാസ് പ്രിൻ്റ് ചെയ്‌ത് സ്കാൻ ചെയ്യണമായിരുന്നു. എന്നാൽ ഇനി മുതൽ, ഡിജിയാത്രയുടെ ഫേസ് സ്കാൻ ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച്, ആഭ്യന്തര യാത്രക്കാർക്ക് ബോർഡിംഗ് പാസോ ഐഡിയോ ആവശ്യമില്ലാതെ വിമാനത്താവളം നാവിഗേറ്റ് ചെയ്യാം.
അധിക ലഗേജുകൾ ഉണ്ടെങ്കിൽ, യാത്രക്കാർ ഇതിനായി അധിക തുക അടക്കണം. ഇതിനായി യുപിഐ പേയ്‌മെൻ്റ് ഓപ്ഷൻ ഉടൻ ആരംഭിക്കുമെന്ന് കെഐഎ അധികൃതർ പറഞ്ഞു. ബയോമെട്രിക്സ് ഉപയോഗിക്കാൻ താല്പര്യമില്ലാത്ത യാത്രക്കാർക്ക് ബോർഡിംഗ് പാസ് സ്കാൻ ചെയ്യുന്നത് തുടരാമെന്നും അധികൃതർ വിശദീകരിച്ചു.
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…
ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…
ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…