ബെംഗളൂരു: രാജ്യത്ത് ആദ്യമായി വാട്സാപ്പ് വഴി പണമടച്ചുള്ള ഇലക്ട്രിക് വാഹന (ഇവി) ചാർജിങ് സൗകര്യം ബെംഗളൂരുവിൽ ആരംഭിക്കും. ബെസ്കോം ആണ് ഇത്തരമൊരു സൗകര്യം നഗരത്തിൽ ആരംഭിക്കുന്നത്. വാട്ട്‌സ്ആപ്പ് വഴി ഇവി ചാർജിംഗ് സെഷനുകൾ ആരംഭിക്കാനും പണമടയ്ക്കാനുമുള്ള സൗകര്യമാണിത്.
പൾസ് എനർജി നൽകുന്ന എഐ അധിഷ്ഠിത ഇവി ബോട്ട് ആണിത്. പുതിയ സംവിധാനം ഇലക്ട്രിക് വാഹന (ഇവി) ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത ചാർജിംഗ് അനുഭവം നൽകുമെന്ന് ബെസ്കോം മാനേജിംഗ് ഡയറക്ടർ മഹന്തേഷ് ബിലാഗി പറഞ്ഞു.
രാജ്യത്ത് ഇത്തരമൊരു സംരംഭം ഇതാദ്യമായാണ്. ഇവി മിത്ര ആപ്പിൻ്റെ പുതിയ ഇൻ്റർഫേസ് കൂടിയാണിത്. ഇതിനകം 15,000ത്തിലധികം പേർ വാട്സാപ്പ് ബോട്ടുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങൾക്ക് അനുയോജ്യമായ ആപ്പ്, കന്നഡ ഉൾപ്പെടെ ഒമ്പത് ഭാഷകളിൽ ലഭ്യമാണ്.
TAGS: BENGALURU | BESCOM
SUMMARY: BESCOM’s first in India to enable ev charging via Whatsapp
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…