രാജ്യത്ത് ഇതാദ്യം; ശുദ്ധീകരിച്ച മലിനജല വിതരണത്തിന് പ്രത്യേക പൈപ്പ്ലൈൻ തയ്യ്യാറാക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ശുദ്ധീകരിച്ച മലിനജലം വിതരണം ചെയ്യാനായി പ്രത്യേക പൈപ്പ്ലൈൻ തയ്യാറാക്കുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻ്റ് സ്വിവറേജ് ബോർഡ് (ബിഡബ്യുഎസ്എസ്ബി). ജലക്ഷാമത്തെ തുടർന്ന് നഗരത്തിലെ വ്യവസായശാലകളടക്കം സ്തംഭിച്ചതോടെയാണ് ശുദ്ധീകരിച്ച വെള്ളം എത്തിക്കാൻ ബിഡബ്യുഎസ്എസ്ബിയുടെ നേതൃത്വത്തിൽ വിപുലമായ പദ്ധതി ഒരുങ്ങുന്നത്.

കുടിക്കാൻ യോഗ്യമല്ലാത്ത വെള്ളം ഉപയോഗിച്ചു മറ്റു പ്രവൃത്തികളെല്ലാം നടത്താനാകുമെന്ന് ബിഡബ്ല്യൂഎസ്എസ്ബി പറഞ്ഞു. ശുദ്ധീകരിച്ച വെള്ളം പൈപ്പ്ലൈൻ മുഖേന കെട്ടിടങ്ങളിലേക്ക് എത്തിക്കാനാണ് ബിഡബ്യുഎസ്എസ്ബി പദ്ധതിയിടുന്നത്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ പദ്ധതിയാകും ഇത്. വ്യവസായികളുടെയും മറ്റ് അസോസിയേഷനുകളുടെയും യോഗത്തിൽ ബിഡബ്യുഎസ്എസ്ബി ചെയർമാൻ വി. രാം പ്രസാദ് മനോഹർ ആണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതിയുടെ ആദ്യഘട്ടം പീനിയയിലെ ഇൻഡസ്ട്രിയൽ ഏരിയയിലാണ് നടപ്പാക്കുക. 1480 എംഎൽഡി മലിനജലമാണ് ബെംഗളൂരുവിൽ നിന്ന് പുറന്തള്ളുന്നത്. നിലവിൽ 1,212 എംഎൽഡി വെള്ളം ശുദ്ധീകരിക്കാനാണ് ബോർഡ്‌ പദ്ധതിയിടുന്നത്. പദ്ധതി നടപ്പാക്കുന്നത് വഴി കുടിവെള്ളമായ കാവേരി നദീജലം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കാനാണ് ബിഡബ്യുഎസ്എസ്ബി ലക്ഷ്യമിടുന്നതെന്ന് മനോഹർ വിശദീകരിച്ചു.

The post രാജ്യത്ത് ഇതാദ്യം; ശുദ്ധീകരിച്ച മലിനജല വിതരണത്തിന് പ്രത്യേക പൈപ്പ്ലൈൻ തയ്യ്യാറാക്കും appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

സ്വര്‍ണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,240 രൂപയായി. ഗ്രാമിന്…

32 minutes ago

മലപ്പുറത്ത് കാര്‍ യാത്രക്കാരെ ആക്രമിച്ച്‌ രണ്ടുകോടി കവര്‍ന്നു

മലപ്പുറം: മലപ്പുറത്ത് വന്‍ കവര്‍ച്ച. സ്ഥലം വിറ്റ പണവുമായി കാറില്‍ വരുമ്പോൾ നാലംഗ സംഘം മാരകായുധങ്ങളുമായി എത്തി കാര്‍ അടിച്ചു…

2 hours ago

നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്

പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരുക്ക്. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വച്ചാണ് അപകടം. പാലക്കാട് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നതിനിടെയാണ്…

2 hours ago

ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ട്രെയിനിൻ്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയിലെ…

2 hours ago

‘പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന’; യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന'; പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ…

2 hours ago

കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

തിരുവനന്തപുരം : കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശാ…

3 hours ago