ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര വിമാനയാത്രക്കാർ തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ വിമാനത്താവളമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം (കെഐഎ). ഡൽഹിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ട്രാവൽ ബുക്കിങ് കമ്പനിയായ ഇക്സിഗോയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ ബെംഗളൂരുവിലേക്കുള്ള വിമാന ബുക്കിങ്ങുകളിൽ 84 ശതമാനം വർധന രേഖപ്പെടുത്തിയതായി ഇക്സിഗോ വ്യക്തമാക്കി.
രാജ്യത്ത് നവംബർ, ഡിസംബർ മാസങ്ങളിൽ വിമാന ബുക്കിങ് അതിവേഗം വർധിച്ചതായും ഇക്സിഗോ അറിയിച്ചു. ഡൽഹിയും ബെംഗളൂരുവും കഴിഞ്ഞാൽ മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ, ഗോവ എന്നിവിടങ്ങളാണ് ഏറ്റവും കൂടുതൽ ആഭ്യന്തര വിമാനയാത്രക്കാർ തിരഞ്ഞെടുക്കുന്ന മറ്റ് സ്ഥലങ്ങൾ. അതേസമയം മുംബൈ, ശ്രീനഗർ, ജയ്പുർ, ഗോവ എന്നിവിടങ്ങളിലേക്കുള്ള ബുക്കിങ്ങുകളിലും 70 മുതൽ 80 ശതമാനം വരെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ വിവിധ നഗരങ്ങളിലേക്കുള്ള വ്യോമയാത്രാ നിരക്ക് കുറഞ്ഞതായും ഇക്സിഗോ സിഇഒ അലോക് ബാജ്പയ് പറഞ്ഞു. മെട്രോ സിറ്റികളിലേക്കുള്ള യാത്രാ നിരക്കിൽ നവംബർ, ഡിസംബർ മാസങ്ങളിൽ കഴിഞ്ഞ വർഷം ഇതേ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 20 മുതൽ 25 ശതമാനം വരെ കുറവ് രേഖപ്പെടുത്തി. ഡൽഹി – ബെംഗളൂരു, ചെന്നൈ – കൊൽക്കത്ത, ഡൽഹി – ഗോവ, ബെംഗളൂരു – ചെന്നൈ എന്നീ റൂട്ടുകളിലേക്കുള്ള യാത്രാ നിരക്കിൽ കുറവ് രേഖപ്പെടുത്തിയതായി അലോക് ബാജ്പയ് വ്യക്തമാക്കി.
TAGS: BENGALURU | AIRPORT
SUMMARY: Bengaluru Airport follows Delhi’s IGI to attract most domestic flyers in India
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…
ഡല്‍ഹി: ന്യൂഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം എൻഐഎ…
ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്റെ ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടച്ചുവടും പാട്ടും ബെംഗളൂരുവില്‍ 23 ന്…
പാലക്കാട്: പട്ടാമ്പിയില്‍ ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്നയാള്‍ ട്രെയിനിൻ്റെ അടിയില്‍പ്പെട്ട് മരിച്ചു. പട്ടാമ്പി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി…