Categories: KERALATOP NEWS

രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ബിജെപിയുടെ പരാതി; അഖില്‍ മാരാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: രാജ്യ വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ സംവിധായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് പോലീസിൽ പരാതി നല്‍കിയത്.

പാകിസ്ഥാനുമായി ഇന്ത്യ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിനെതിരെ അഖിൽ സാമൂഹ്യ മാധ്യമം വഴി പ്രതികരിച്ചിരുന്നു. മൂന്നാം കക്ഷി ഇടപെടലിനെ തുടര്‍ന്ന് പാകിസ്ഥാനെതിരായ പോരാട്ടത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയെന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. വിവാദമായതിനെത്തുടര്‍ന്ന് പോസ്റ്റ് നീക്കം ചെയ്തു. അഖിലിന്റേത് ദേശവിരുദ്ധപ്രവര്‍ത്തനമാണെന്നാണ് ബിജെപി ആരോപണം. തുടര്‍ന്ന് ബിജെപി-ആര്‍എസ്എസ് അനുകൂലികള്‍ അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പരാതി നല്‍കിയത്.
<BR>
TAGS : AKHIL MARAR | POLICE CASE
SUMMARY : BJP files complaint against Akhil Marar for making anti-national remarks

.

Savre Digital

Recent Posts

ഹൈവേയില്‍ കവര്‍ച്ച; ബെംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളടക്കം മൂന്നു പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തുന്ന മൂവര്‍ സംഘത്തെ മാണ്ഡ്യ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ  സ്വകാര്യ എഞ്ചിനീയറിംഗ്…

23 minutes ago

ശാസ്ത്രനാടകോത്സവം: വടകര മേമുണ്ട ഹയർസെക്കൻഡറി സ്കൂളിന്റെ ‘മുട്ട’ മികച്ച നാടകം

ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്ര നാടകോത്സവത്തിൽ വടകര മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ അവതരിപ്പിച്ച ‘മുട്ട’ എന്ന…

43 minutes ago

ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന് കാലാവസ്ഥാ വകുപ്പ്. നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട,…

1 hour ago

പാകിസ്ഥാനുവേണ്ടി ചാരവൃത്തി; മാല്‍പെയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് രണ്ട് പേരെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കപ്പല്‍നിര്‍മാണശാലയുടെ മാല്‍പെ യൂണിറ്റിലെ കരാര്‍…

1 hour ago

ബെംഗളൂരുവിലെ 7.11 കോടിയുടെ എടിഎം കൊള്ള; മലയാളി അടക്കം രണ്ടുപേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ എടിഎമ്മിൽ നിറയ്ക്കുന്നതിനുള്ള പണവുമായിപോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്ന സംഭവത്തിൽ മലയാളി അടക്കം രണ്ടുപേർ…

1 hour ago

ദുബൈയിൽ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച പൈലറ്റിനെ തിരിച്ചറിഞ്ഞു; വിങ് കമാൻഡർ നമാംശ് സ്യാൽ, ഹിമാചൽപ്രദേശ് സ്വദേശി

ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…

10 hours ago