Categories: KERALATOP NEWS

‘രാത്രി മൂന്ന് മണിക്ക് കഞ്ചാവ് കിട്ടിയേ തീരുവെന്ന് പറഞ്ഞ നടനുമുണ്ട്’; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മാതാവ്

നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നിർമ്മാതാവ് ഹസീബ് മലബാർ രംഗത്ത്. സിനിമ സെറ്റില്‍ ശ്രീനാഥ് ഭാസി നിരന്തരം ലഹരി ആവശ്യപ്പെട്ടുവെന്നാണ് ഹസീബ് മലബാർ പറയുന്നത്. ‘നമുക്ക് കോടതിയില്‍ കാണാം’ സിനിമയുടെ ലോക്കേഷനിലാണ് ഈ സംഭവമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.

പുലർച്ചെ മൂന്നിന് ഫോണില്‍ വിളിച്ച്‌ കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ശ്രീനാഥ് ഭാസിയെക്കൊണ്ട് മടുത്തെന്നും നിർമാതാവ് പറയുന്നു. നടൻ സ്ഥിരമായി വരാത്തതിനാല്‍ സിനിമയുടെ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും ഹസീബ് മലബാർ പറഞ്ഞു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടനെതിരെ നേരത്തെയും ചില വെളിപ്പെടുത്തല്‍ വന്നിരുന്നു. പിന്നാലെയാണ് ഒരു സിനിമയുടെ നിർമ്മാതാവ് തന്നെ രംഗത്തെത്തുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയും ശ്രീനാഥ് ഭാസിക്കെതിരെ മൊഴി നല്‍കിയിരുന്നു. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീന സുല്‍ത്താന എന്ന നാല്‍പ്പത്തിമൂന്നുകാരിയാണ് നടന്മാർക്കും ലഹരി നല്‍കിയെന്ന് എക്‌സൈസിന് മൊഴി നല്‍കിയത്. ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ലഹരി മരുന്ന് നല്‍കിയിട്ടുണ്ടെന്നാണ് യുവതി പറഞ്ഞത്.

TAGS : SREENATH BHASI
SUMMARY : Producer against actor Sreenath Bhasi

Savre Digital

Recent Posts

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കായികതാരങ്ങൾക്ക് അവസരം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…

29 minutes ago

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…

41 minutes ago

കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…

46 minutes ago

എം.ടി. സ്മൃതി സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…

58 minutes ago

പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…

1 hour ago

കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…

1 hour ago