വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി വീട്ടമ്മ രാധയുടെ (45) മൃതദേഹം സംസ്‌കരിച്ചു. മന്ത്രി ഒആർ കേളു അടക്കമുള്ളവർ സംസ്‌കാരചടങ്ങിൽ പങ്കെടുത്തു. നിരവധി പ്രദേശവാസികളാണ് രാധയ്ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ വേണ്ടി സ്ഥലത്തെത്തിയത്. മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന രാധയുടെ മൃതദേഹം ഇന്ന് രാവിലെയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
പൊതുദർശനത്തിന് ശേഷം പതിനൊന്ന് മണിക്ക് മീൻമുട്ടി താറാട്ട് ഉന്നതി കുടുംബ ശ്മശനത്തിലായിരുന്നു സംസ്കാരം.പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിചയക്കാരനായ ചന്ദ്രന്റെ തോട്ടത്തിൽ കാപ്പി പറിക്കുന്ന ജോലിക്ക് പോയതായിരുന്നു രാധ. രാവിലെ എട്ടു മണിയോടെയാണ് അച്ചപ്പൻ സ്‌കൂട്ടറിൽ കൊണ്ടാക്കിയത്. 11.15 ന് വനമേഖലയിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർ ബോൾട്ട് സംഘമാണ് മൃതദേഹം കണ്ടത്. തോട്ടത്തിന്റെ അതിർത്തിയിൽനിന്ന് 150 മീറ്റർ മാറി വനത്തിലായിരുന്നു പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു.
അതേസമയം നരഭോജികടുവക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. വനംവകുപ്പ് സർവ സന്നാഹങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കടുവയുടെ സാന്നിധ്യം പ്രദേശത്തു തന്നെയുണ്ടെന്ന് സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയിൽ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കടുവയെ പ്രദേശത്തു തന്നെ നിലനിർത്തി പിടികൂടാനുള്ള ശ്രമമാണ് നടത്തുന്നത്. സാന്നിധ്യം തിരിച്ചറിഞ്ഞ പ്രദേശത്തിന്റെ നാലുഭാഗത്തും ദൗത്യസംഘം മുഴുവൻ സമയവും നിരീക്ഷണം നടത്തുന്നുണ്ട്. തെർമൽ ഡ്രോണുകളും സാധാരണ ഡ്രോണുകളും ഉപയോഗിച്ചുള്ള തിരച്ചിലും നടത്തുന്നുണ്ട്. മുപ്പത്തിയെട്ടോളം കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആറ് ലൈവ് കാമറകൾ കൂടി ഇന്ന് സ്ഥാപിക്കും. ഉത്തരമേഖല സിസിഎഫ് കെ എസ് ദീപ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഉച്ചയോടെ കാര്യങ്ങൾ നിയന്ത്രണത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫോറസ്റ്റ് ഓഫീസർ എസ് രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി സ്ഥലത്തെ നാല് ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ് ഇന്ന് മാനന്തവാടിയിൽ ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.
<BR>
TAGS : TIGER ATTACK | WAYANAD
SUMMARY : Radha’s body was cremated; The search for the tiger is intense
കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാകുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി.…
ബെംഗളൂരു: സംസ്ഥാനത്ത് വിവിധജില്ലകളിലായി എട്ട് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ലോകായുക്ത പരിശോധന നടത്തി. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ടാണ് നടപടി.…
ബെംഗളൂരു : എസ്എൻഡിപി യോഗം ബെംഗളൂരു യൂണിയന്റെ 24-ാം വാർഷികം തമ്മനഹള്ളി എസ്എൻഡിപി സ്കൂളിൽ നടന്നു. എസ്എൻഡിപി ദേവസ്വം സെക്രട്ടറി…
ന്യൂഡൽഹി: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്സിയം-4 ദൗത്യത്തിന് തുടക്കം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു…
വയനാട്: വന്‍ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈയില്‍ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സംശയം. വെള്ളരിമലയുടെ താഴ്‌വാരത്ത് നിന്നും ശക്തമായി വെള്ളമൊഴുകി വരുന്ന സാഹചര്യത്തില്‍…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വില…