Categories: KERALATOP NEWS

രാപ്പകൽ സമരം 57-ാം ദിവസത്തിലേക്ക്; ആശാവർക്കേഴ്സും വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവർക്കേഴ്സും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്. വൈകുന്നേരം 3 മണിക്ക് മന്ത്രിയുടെ ചേമ്പറിൽ വച്ചാണ് ചർച്ച നടക്കുന്നത്. ആശാ വർക്കേഴ്സിൻ്റെ രാപ്പകൽ സമരം ഇന്ന് 57 ആം ദിവസത്തിലേക്ക് കടന്നു. നിരാഹാര സമരം 19 ആം ദിവസത്തിലാണ്. ആരോഗ്യമന്ത്രി വീണാ ജോർജുമായി മൂന്നുതവണ സമരക്കാർ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. തൊഴിൽ വകുപ്പ് മന്ത്രിയുമായി ആദ്യമായാണ് ചർച്ച നടക്കുന്നത്.
<BR>
TAGS : ASHA WORKERS STRIKE | V SHIVANKUTTY
SUMMARY : Day and night strike enters 57th day; Asha Workers and V. Discussion between Shivankutty today

Savre Digital

Recent Posts

ഹൃദയത്തോടെ 100 കോടി ക്ലബ്ബിൽ ‘ഹൃദയപൂർവ്വം’! സന്തോഷം പങ്കിട്ട് മോഹൻലാൽ

കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…

34 minutes ago

സമസ്തയുടെ പോഷക സംഘടനയിൽ നിന്നും നാസർ ഫൈസി കൂടത്തായി രാജിവച്ചു

കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…

43 minutes ago

പാലിയേക്കരയിൽ തൽക്കാലം ടോളില്ല; ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി

കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…

1 hour ago

ക്രിസ് കൈരളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…

2 hours ago

വയനാട് ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ രാജിവെച്ചു

വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…

3 hours ago

കാലിഫോർണിയയിൽ ലൈംഗിക കുറ്റവാളിയെ ഇന്ത്യക്കാരന്‍ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് കുട്ടിയെ പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ടയാള്‍

വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…

3 hours ago