ബെംഗളൂരു : രാമനഗരയിൽ വാഹനാപകടത്തിൽ പോലീസ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ഇലക്ട്രോണിക് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ നാഗരാജാണ് മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. കർണാടക ആർടിസി ബസ് റോഡിലെ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് ബൈക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ബൈക്കിലുണ്ടായിരുന്നവരാണ് മരിച്ചത്.
നാല് പേർക്ക് സാരമായി പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ കനകപുര-ബെംഗളൂരു റൂട്ടിലെ കഗ്ഗാലിപുരയിലായിരുന്നു അപകടം.
കനകപുരയിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് സർവീസ് റോഡിലേക്ക് തെന്നിമാറി അതുവഴി വന്നബൈക്കിനെ ഇടിച്ചുതെറിപ്പിച്ച് റോഡിന്റെ വശത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
<br>
TAGS: BUS ACCIDENT, RAMANAGARA
SUMMARY: Two killed in road accident in Ramanagara
ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…
ന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികള്‍ക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്കൂള്‍ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം നവംബർ 23ന് ബെംഗളൂരു മൈസൂരു എന്നിവിടങ്ങളിൽ നടക്കും. പഠനോത്സവത്തില്‍ ചാപ്റ്റർ ഭാരവാഹികള്‍,…
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസും ലുഷ്ഷി കെയർ സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമണിമുതൽ…
തിരുവനന്തപുരം: മാവേലിക്കര-ചെങ്ങന്നൂർ സെക്ഷനിലെ റെയിൽവേ പാലത്തിലെ അറ്റകുറ്റപ്പണികളെ തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ…