ബെംഗളൂരു: രാമനഗര ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യണമെന്ന് നിർദേശം മുമ്പോട്ട് വെച്ച് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ജില്ലയിലെ താമസക്കാരായ ഒരു സംഘത്തോടൊപ്പം ഈ ആവശ്യമുന്നയിച്ച് ചൊവ്വാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് പുനർനാമകരണം ചെയ്യാൻ ശിവകുമാർ നിവേദനം സമർപ്പിച്ചു.
ഇതോടെ ബെംഗളൂരു സൗത്ത് ജില്ലയിൽ ചന്നപട്ടണ, രാമനഗര, കനകപുര, മഗഡി, ഹരോഹള്ളി എന്നീ അഞ്ച് താലൂക്കുകൾ ഉൾപ്പെടും. രാമനഗര താലൂക്ക് ഈ ജില്ലയുടെ ആസ്ഥാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാമനഗര ജില്ല മുഴുവൻ ബെംഗളൂരു പരിധിയിൽ പെട്ടതാണെന്നും അതിലെ നാല് താലൂക്കുകളിലെ നിവാസികൾ ബെംഗളൂരുകാരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കനകപുര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശിവകുമാർ, രാമനഗര ജില്ലയെ ബെംഗളൂരുവിനു കീഴിലാക്കാനുള്ള നിർദ്ദേശവും രൂപരേഖയും ഉടൻ അവതരിപ്പിക്കുമെന്നും പറഞ്ഞു.
2007 ഓഗസ്റ്റിൽ എച്ച്.ഡി. കുമാരസ്വാമി ജെഡിഎസ്-ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് രാമനഗര ജില്ല രൂപീകരിക്കുന്നത്. ജില്ലയുടെ പേര് മാറ്റാനുള്ള നിർദ്ദേശവുമായി കർണാടക സർക്കാർ മുന്നോട്ടുപോകാൻ തീരുമാനിച്ചാൽ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് കുമാരസ്വാമി പറഞ്ഞു.
TAGS: BENGALURU UPDATES | DK SHIVAKUMAR
SUMMARY: DK Shivakumar insists renaming ramnagara as bengaluru south
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
ബെംഗളൂരു: കോൺഗ്രസ് നേതാവും ഉത്തരകന്നഡ കാർവാറിൽ നിന്നുള്ള എംഎൽഎയുമായ സതീഷ് കൃഷ്ണ സെയിൽ പ്രതിയായ ഇരുമ്പയിര് കയറ്റുമതിക്കേസുമായി ബന്ധപ്പെട്ട് സെയിലിന്റെ…
തൃശ്ശൂര്‍: ദേശീയപാത തൃശ്ശൂര്‍ മുരിങ്ങൂരില്‍ വന്‍ ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്ക് മൂന്നു കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. അൽപ്പം പോലും…
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ സ്ഥാനാർഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും. ഞായറാഴ്ച ചേരുന്ന ബിജെപി പാർലിമെന്ററി പാർട്ടി യോഗം തീരുമാനമെടുക്കും. ഉപരാഷ്ട്രപതി…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടര്‍ന്ന് നൂറിലധികം യാത്രക്കാർ കുടുങ്ങി. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് രാത്രി 10.40…
ബെംഗളൂരു:നാടെങ്ങും രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സംസ്ഥാനസർക്കാർ ബെംഗളൂരുവിൽ സംഘടിപ്പിച്ച ആഘോഷത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയ പതാക ഉയർത്തി, പരേഡിൽ…