Categories: KARNATAKATOP NEWS

രാമനഗര ഇനി ബെം​ഗളൂരു സൗത്ത്; പേരുമാറ്റത്തിന് മന്ത്രിസഭാ അനുമതി

ബെംഗളൂരു: രാമനഗര ജില്ലയുടെ പേര് മാറ്റത്തിന് അംഗീകാരം നൽകി കർണാടക മന്ത്രിസഭ. ജില്ലയെ ബെംഗളൂരു സൗത്ത് എന്ന് പുനർനാമകരണം ചെയ്യാനാണ് സർക്കാർ തീരുമാനമെന്ന് നിയമ, പാർലമെൻ്ററികാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ അറിയിച്ചു. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗമാണ് പേര് മാറ്റത്തിന് അംഗീകാരം നൽകിയത്.

രാമനഗര നിവാസികളുടെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും ആവശ്യപ്രകാരമാണ് പേര് മാറ്റത്തിന് അംഗീകാരം നൽകിയതെന്ന് മന്ത്രി എച്ച്.കെ. പാട്ടീൽ അറിയിച്ചു. ബെംഗളൂരു എന്ന ബ്രാൻഡ് മനസ്സിൽ വെച്ച് രാമനഗരയിലെ നിയമസഭാംഗങ്ങൾ സമർപ്പിച്ച നിർദേശം മന്ത്രിസഭ അംഗീകരിച്ചു. മാറ്റം ജില്ലയുടെ പേരിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ജില്ലയ്ക്കുള്ളിലെ താലൂക്കുകളെ ബാധിക്കില്ല. ജില്ലയുടെ പേരിനെ മാത്രം ബാധിക്കുന്ന മാറ്റം സംബന്ധിച്ച അറിയിപ്പ് റവന്യു വകുപ്പ് പുറത്തിറക്കുമെന്നും മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.

രാമനഗര ജില്ലയുടെ പേര് ബെംഗളൂരു സൗത്ത് എന്നാക്കണമെന്ന ആവശ്യം കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ കഴിഞ്ഞ വ‍ർഷം ഒക്ടോബറിൽ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ജില്ലയുടെ പേര് മാറ്റിയാൽ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി നേരത്തെ പറഞ്ഞിരുന്നു.

TAGS: BENGALURU | RAMANAGARA
SUMMARY: Cabinet nod for change of ramanagara name to bengaluru south

Savre Digital

Recent Posts

ഒരു ‘സർവ്വാധികാരി’ക്ക് ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാനാവുന്നില്ല; ട്രംപിനെ തള്ളി രാജ്‌നാഥ്‌ സിങ്

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ തീരുവ ഭീഷണികളിൽ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ട്രംപിനെ 'സബ്ക ബോസ്'…

1 hour ago

‘ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മളമായ വ്യക്തിത്വം’; പിണറായി വിജയനോടൊപ്പമുളള സെല്‍ഫി പങ്കുവച്ച്‌ അഹാന

കൊച്ചി: വിമാനയാത്രയ്ക്കിടയില്‍ യാദൃച്ഛികമായി മുഖ്യമന്ത്രിയെ കണ്ടുമുട്ടിയപ്പോഴത്തെ സെല്‍ഫി ചിത്രത്തിനൊപ്പം കുറിപ്പുമായി നടി അഹാന കൃഷ്ണ. 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം.…

2 hours ago

ദീപ്തി വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും 15-ന്

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്റെ 31-ാമത് വാര്‍ഷിക പൊതുയോഗവും, കുടുംബ സംഗമവും 15 ന് രാവിലെ 10.30-ന് ദാസറഹള്ളി ചൊക്കസാന്ദ്ര…

2 hours ago

വോട്ടർ പട്ടിക ക്രമക്കേട്; അന്വേഷണം ആരംഭിച്ച് കർണാടക സർക്കാർ

ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…

3 hours ago

കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം 31 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…

3 hours ago

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറി; നാലു പേരുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…

3 hours ago