രാമേശ്വരം കഫെ സ്‌ഫോടനം; പ്രതികള്‍ കര്‍ണാടകയിലുടനീളം സ്‌ഫോടനത്തിന് ലക്ഷ്യം വെച്ചതായി സൂചന

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം സ്‌ഫോടനക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ ലക്ഷ്യം വെച്ചത് കര്‍ണാടകയിലുടനീളം സ്‌ഫോടനം നടത്താനായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തി. കര്‍ണാടകയിലുടനീളം ബോംബ് സ്ഫോടനത്തിന് പദ്ധതി തയ്യാറാക്കാന്‍ ശിവമോഗ തീര്‍ഥഹള്ളി സ്വദേശിയായ അബ്ദുള്‍ മതീന്‍ താഹ തന്നോട് ആവശ്യപ്പെട്ടതായി അറസ്റ്റിലായ മുസമ്മില്‍ ഷെരീഫ് ആണ് എന്‍ഐഎക്ക് മൊഴി നല്‍കിയത്.

മുസാവിര്‍ ഹുസൈന്‍ ഷസേബ് എന്നയാളാണ് സ്‌ഫോടനക്കേസിലെ മുഖ്യ സൂത്രധാരനായ അബ്ദുള്‍ മതീന്‍ താഹയുടെ നിര്‍ദേശപ്രകാരം കഫേയില്‍ ബോംബ് സ്ഥാപിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിരുന്നു. 2019ല്‍ ശിവമോഗയില്‍ നടന്ന തുംഗ ട്രയല്‍ സ്ഫോടനത്തിലും 2022 നവംബര്‍ 21ന് മംഗളൂരുവില്‍ നടന്ന കുക്കര്‍ സ്ഫോടനത്തിലും ഇരുവരും പങ്കാളികളാണ്.

2019-ല്‍ നോര്‍ത്ത് ബെംഗളൂരുവിലെ ഹെഗ്ഡെ നഗറിലേക്ക് താമസം മാറിയതിന് ശേഷമാണ് ഷെരീഫ് താഹയുമായും ഷാസേബുമായും ബന്ധപ്പെടുന്നത്. താഹയും ഷാസേബും ആസൂത്രണം ചെയ്ത ഭീകരാക്രമണ പദ്ധതികളെക്കുറിച്ച് ഇയാള്‍ക്ക് അറിയാമായിരുന്നുവെന്നും ഐസിസ് ഹാന്‍ഡ്ലര്‍മാരുമായി ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.

ആക്രമണം നടത്താന്‍ അനുയോജ്യമായ തിരക്കേറിയ സ്ഥലങ്ങളും ഹോട്ടലുകളും കണ്ടെത്താന്‍ താഹയെയും ഷാസേബിനെയും സഹായിച്ചത് ഷെരീഫായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമേശ്വരം കഫേയില്‍ ബോംബ് സ്ഥാപിക്കാന്‍ പ്രതികള്‍ തീരുമാനിച്ചത്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കണ്ടെത്തിയ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെക്കുറിച്ച് വിവരം അറിയിക്കുന്നവര്‍ക്ക് പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.

The post രാമേശ്വരം കഫെ സ്‌ഫോടനം; പ്രതികള്‍ കര്‍ണാടകയിലുടനീളം സ്‌ഫോടനത്തിന് ലക്ഷ്യം വെച്ചതായി സൂചന appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മ​ല​പ്പു​റ​ത്ത് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​നും മു​ങ്ങി​മ​രി​ച്ചു

മ​ല​പ്പു​റം: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​നും മു​ങ്ങി​മ​രി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും പ​ടി​ഞ്ഞാ​റ്റു മു​റി​യി​ലെ താ​മ​സ​ക്കാ​രി​യു​മാ​യ സി​ബി​ന…

1 hour ago

ബുള്‍ഡോസര്‍ വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ ഒരേ വേദി പങ്കിട്ട് കേരള-കര്‍ണാടക മുഖ്യമന്ത്രിമാര്‍

തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വര്‍ക്കല ശിവഗിരി…

1 hour ago

പോലീസ് തലപ്പത്ത് അഴിച്ചുപണി: അഞ്ച് പേരെ ഐജി റാങ്കിലേക്ക് ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…

2 hours ago

വേദനസംഹാരിയായ നിമെസുലൈഡ് കേന്ദ്രം നിരോധിച്ചു

ന്യൂഡൽഹി: വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള മരുന്നിന്റെ നിര്‍മ്മാണം, വില്‍പ്പന,…

3 hours ago

വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 12 വര്‍ഷം തടവ്

തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ്…

3 hours ago

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍…

4 hours ago