ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസിൽ പാകിസ്താൻ ബന്ധം സംശയിച്ച് ദേശിയ അന്വേഷണം ഏജൻസി (എൻഐഎ). രണ്ട് പ്രതികളാണ് നിലവിൽ കേസുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലുള്ളത്. നിലവിൽ, കേസുമായി ബന്ധമുള്ള കേണൽ എന്ന രഹസ്യനാമമുള്ള പ്രതികളുടെ ഓൺലൈൻ ഹാൻഡ്ലറെ തിരിച്ചറിയാൻ ശ്രമിക്കുകയാണ് അന്വേഷണ ഏജൻസി.
2019-20-ൽ ഐഎസ് അൽ-ഹിന്ദ് മൊഡ്യൂളുമായുള്ള ബന്ധം മുതൽ മുഖ്യ ആസൂത്രകൻ അബ്ദുൾ മതീൻ താഹ, സ്ലീപ്പർ ബോംബെറെന്ന് എന്നറിയപ്പെടുന്ന മുസാവിർ ഹുസൈൻ ഷാസിബ് എന്നിവരുമായി കേണൽ ബന്ധപ്പെട്ടിരുന്നതായി എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു.
ദക്ഷിണേന്ത്യയിലെ നിരവധി യുവാക്കൾക്ക് ഭീകര പ്രവർത്തനത്തിൽ ഏർപ്പെടാൻ ക്രിപ്റ്റോ വാലറ്റുകൾ വഴി പണം അയയ്ക്കുന്നതിനു പുറമേ, മതപരമായ കെട്ടിടങ്ങൾ, ഹിന്ദു നേതാക്കൾ, പ്രമുഖ സ്ഥലങ്ങൾ എന്നിവയ്ക്കെതിരെ ആക്രമണം നടത്താൻ പ്രേരിപ്പിച്ചതിന് പിന്നിലെ പ്രധാന വ്യക്തിയും ഇയാളാണെന്ന് തെളിവുകളുണ്ട്.
ഇയാൾ പാകിസ്താനിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്നും ഇയാൾക്ക് വേണ്ടി ഇന്ത്യയിൽ നിരവധി സ്ലീപ്പർ ബോംബർമാർ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് നിഗമനം. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.
The post രാമേശ്വരം കഫേ സ്ഫോടനം; പാക് ബന്ധം സംശയിച്ച് എൻഐഎ appeared first on News Bengaluru.
ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പ്രഭാഷകന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്‍ത്തന…
പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…
ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…