Categories: KARNATAKATOP NEWS

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; എൻഐഎ കുറ്റപത്രം സമര്‍പ്പിച്ചു

ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ നാല് പ്രതികള്‍ക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തിങ്കളാഴ്ച കുറ്റപത്രം സമർപ്പിച്ചു. പ്രതികളായ മുസാവിർ ഹുസൈൻ ഷാസിബ്, അബ്ദുള്‍ മത്തീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മില്‍ ഷെരീഫ് എന്നിവർക്കെതിരെയാണ് കുറ്റപത്രം.

ഐപിസി, യുഎ (പി) ആക്‌ട്, സ്‌ഫോടക വസ്തു നിയമം, പിഡിഎല്‍പി ആക്‌ട് എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നാല് പ്രതികളും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ബെംഗളൂരുവിലെ ബിജെപി ഓഫീസില്‍ അയോധ്യയിലെ പ്രതിഷ്ഠാദിനം ബോംബ് സ്ഫോടനം നടത്താൻ പ്രതികള്‍ ശ്രമിച്ചെന്നും എൻഐഎ കുറ്റപത്രത്തില്‍ പറയുന്നു.

അന്ന് ബോംബ് സ്ഥാപിക്കാൻ കഴിഞ്ഞില്ല, കൃത്യം നടത്താനാകാതെ പ്രതികള്‍ മടങ്ങി. പിന്നീടാണ് ബ്രൂക്സ് ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ സ്ഫോടനം നടത്തിയതെന്നും എൻഐഎ കുറ്റപത്രത്തില്‍ പറയുന്നു. ‌ഡാർക് വെബ് വഴിയാണ് പ്രതികള്‍ വ്യാജ ഐഡി ഉണ്ടാക്കിയത്. ഇന്ത്യൻ സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും വ്യാജ പേരില്‍ ഉണ്ടാക്കിയാണ് പ്രതികള്‍ പണമിടപാട് നടത്തിയതെന്നാണ് എൻഐഎയുടെ കണ്ടെത്തല്‍.

ഇവർക്ക് ഇന്ത്യൻ തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമേ ബംഗ്ലാദേശി ഐഡികളും ഉണ്ടായിരുന്നു. ഇവർക്ക് തീവ്രവാദ പ്രവർത്തനത്തിനുള്ള പണം ലഭിച്ചിരുന്നത് ക്രിപ്റ്റോ കറൻസികള്‍ വഴിയാണ്. ടെലിഗ്രാം വഴിയുള്ള പിടുപി പ്ലാറ്റ്‍ഫോമുകള്‍ ഉപയോഗിച്ചാണ് പണം മറ്റ് കറൻസികളില്‍ നിന്ന് ഇന്ത്യൻ രൂപയാക്കി മാറ്റിയത്. പ്രതികളില്‍ രണ്ട് പേർ ഐഎസുമായി ബന്ധമുള്ളവരാണ്. ഒന്നാം പ്രതി മുസ്സവിർ ഹുസൈൻ ഷാസിബാണ് കഫേയില്‍ ബോംബ് സ്ഥാപിച്ചത്.

2020-ല്‍ അല്‍-ഹിന്ദ് തീവ്രവാദ മൊഡ്യൂളിന്‍റെ അറസ്റ്റിന് ശേഷം അബ്ദുള്‍ മത്തീൻ താഹയോടൊപ്പം ഒളിവില്‍ പോയ ആളാണ് ഷാസിബെന്ന് എൻഐഎ കുറ്റപത്രത്തില്‍ പറയുന്നു. ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായിട്ടാണ് താഹയും ഷാസിബും തീവ്രവാദ പ്രവർത്തനത്തിലേക്ക് എത്തിയത്.

ശിവമൊഗ്ഗ സ്വദേശികളായ ഷാസിബും താഹയും ചേർന്നാണ് മാസ് മുനീറിനെയും മുസമ്മില്‍ ഷെരീഫിനെയും തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിച്ചത്. ബെംഗളൂരു ലഷ്കർ മൊഡ്യൂള്‍ കേസിലെ പ്രതികളും കഫേ സ്ഫോടനക്കേസ് പ്രതികളും അടുത്ത ബന്ധം പുലർത്തിയിരുന്നു.

സൗത്ത് ഇന്ത്യയിലെ ഐസിസ് അമീർ എന്ന് അറിയപ്പെടുന്ന ഖാജ മൊഹിയിദ്ദീനുമായും ഇവർ കൂടിക്കാഴ്ച നടത്തിയെന്നും കുറ്റപത്രത്തില്‍ എൻഐഎ പറയുന്നു. കഴിഞ്ഞ മാർച്ച്‌ 1-നാണ് ബെംഗളൂരുവിലെ വൈറ്റ് ഫീല്‍ഡിലുള്ള രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 9 പേർക്ക് പരുക്കേറ്റു. കഫേയുടെ ഒരു ഭാഗം പൂർണമായി തകർന്നു.

Savre Digital

Recent Posts

ചരിത്രം കുറിച്ച്‌ ബാഹുബലി; എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം

ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ…

1 hour ago

ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം: ഐഎഫ്‌എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട്…

2 hours ago

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു. ഇന്ന്…

2 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. ഇരുവരും കൊല്ലം വിജിലന്‍സ്…

3 hours ago

കടമ്മനിട്ട രാമകൃഷ്ണൻ ചരിത്രത്തിൽ ഇല്ലാത്ത കീഴാളരെ കവിതയിൽ ചരിത്രമാക്കിയ കവി-കെ വി പ്രശാന്ത് കുമാർ

ബെംഗളൂരു: എം ജി എസ് നാരായണൻ അടക്കമുള്ളവരുടെ, യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കേരള ചരിത്ര പുസ്തകങ്ങളിൽ ഈ മണ്ണ് ഉണ്ടാക്കിയ പുലയനെക്കുറിച്ചോ,…

4 hours ago

മട്ടന്നൂരിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു; മറ്റൊരു മകൻ ഗുരുതരാവസ്ഥയിൽ

കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.…

5 hours ago