Categories: KARNATAKATOP NEWS

രാഷ്ട്രീയ വിവാദങ്ങൾക്ക് താല്പര്യമില്ല; മുഡ ഭൂമി തിരിച്ചുനൽകാമെന്ന് സിദ്ധരാമയ്യയുടെ ഭാര്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസില്‍ വിവാദമായ ഭൂമി തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എന്‍.പാര്‍വതി. കുടുംബത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉള്‍പ്പെടെ കേസടുത്ത സാഹചര്യത്തിലാണ് മുഡയ്ക്ക് പാര്‍വതി ഭൂമി തിരിച്ചുനല്‍കാമെന്ന് കാട്ടി കത്തയച്ചത്. കേസില്‍ ഇഡി കേസെടുത്ത സാഹചര്യത്തില്‍ സിദ്ധരാമയ്യയുടെ സ്വത്തുക്കള്‍ ഉള്‍പ്പെടെ കണ്ടുകെട്ടുന്നതിനുള്ള നടപടികളിലേക്കും കടക്കാന്‍ കഴിയും.

അതേസമയം രാഷ്ട്രീയ വിവാദങ്ങൾക്ക് താല്പര്യമില്ലെന്നും, തന്റെ ഭർത്താവിന്റെ അഭിമാനമാണ് വലുതെന്നും പാർവതി പ്രതികരിച്ചു. തനിക്ക് അനുവദിച്ച പ്ലോട്ടുകള്‍ തിരികെ നല്‍കുന്നതിനൊപ്പം മുഡയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളിലും സമഗ്രമായ അന്വേഷണം വേണമെന്നും പാർവതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് മുഖ്യമന്ത്രിക്കെതിരെ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കേസ് ഫയല്‍ ചെയ്തത്.

മുഡ അഴിമതിയിൽ സെപ്റ്റംബർ 27ന് ലോകായുക്ത രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും പുറമേ ഭാര്യ സഹോദരന്‍ മല്ലികാര്‍ജുന സ്വാമി, ദേവരാജു തുടങ്ങിയവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

TAGS: KARNATAKA | MUDA SCAM
SUMMARY: Hrs after ECIR filed, CM’s wife Parvathi offers to surrender 14 Muda plots

Savre Digital

Recent Posts

ലിയാൻഡർ പേസിൻ്റെ പിതാവ് ഇതിഹാസ ഹോക്കി താരം വെസ് പേസ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…

4 hours ago

ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആ​ഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…

5 hours ago

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി, വിനയനും സജി നന്ത്യാട്ടും സാന്ദ്ര തോമസും തോറ്റു

കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…

5 hours ago

ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനം: മരണം 40 കടന്നു, മരിച്ചവരില്‍ സിഐഎസ്എഫ് ജവാന്‍മാരും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ‌ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ‌ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…

5 hours ago

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…

6 hours ago

രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; നാലു പേർക്ക് കീർത്തിചക്ര,​ 15 പേർക്ക് വീർ ചക്ര

ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…

7 hours ago