ബെംഗളൂരു: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഡൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. മുഖ്യമന്ത്രി പദവി കൈമാറണമെന്ന ആവശ്യം ചില എംഎൽഎമാർ ഉയർത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരെ എത്തിക്കണമെന്ന ആവശ്യം സിദ്ധരാമയ്യ പക്ഷവും മുന്നോട്ട് വെച്ചിരുന്നു.
എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. അധികാരമാറ്റ ചര്‍ച്ചകളുടെ മുനയൊടിക്കാനുള്ള സിദ്ധരാമയ്യ പക്ഷത്തിന്റെ നീക്കങ്ങള്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം സജീവമായിരുന്നു. ഇതിനിടെ ആയിരുന്നു വൊക്കലിഗ മഠാധിപതി ചന്ദ്രശേഖരാനന്ദ സ്വാമി ഡി.കെ ശിവകുമാറിനെ അനുകൂലിച്ച് രംഗത്തുവന്നത്. ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആയിരുന്നു പ്രതികരണം. സാമൂദായിക പിന്തുണ കൂടി ലഭിച്ചതോടെ ഡി.കെ വിഭാഗം കൂടുതല്‍ നീക്കങ്ങള്‍ക്ക് ഒരുങ്ങുകയാണ്.
ലിംഗായത്, ദളിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നുമുള്ളവർക്ക് ഉപമുഖ്യമന്ത്രി പദം നൽകണമെന്ന ആവശ്യമാണ് സിദ്ധരാമയ്യ പക്ഷം ഉയർത്തുന്നത്. ഏക ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാറിനെ ലക്ഷ്യമിട്ടാണ് ഈ നീക്കം. തർക്കം മുറുകിയ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് വിഷയത്തിൽ നേരിട്ട് ഇടപെടുന്നത്.
TAGS: KARNATAKA | SIDDARAMIAH | DK SHIVAKUMAR | RAHUL GANDHI
SUMMARY: Karnataka Chief Minister Siddaramaiah met with Rahul Gandhi
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…