ബെംഗളൂരു: രേണുകാസ്വാമിയുടെ ആത്മാവ് ജയിലിൽ വേട്ടയാടുന്നുവെന്ന പരാതിയുമായി നടൻ ദർശൻ തോഗുദീപ. സ്വപ്‌നങ്ങളിൽ രേണുകാസ്വാമി വരാറുണ്ടെന്നും ഒറ്റക്ക് ജയിലിൽ കഴിയാൻ ഭയം തോന്നുന്നുവെന്നും ദർശൻ ജയിൽ അധികൃതർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
ജയിലിലെ സെല്ലിൽ തനിച്ചായതിനാൽ പേടിയാണ്. ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. ഇത്തരം സാഹചര്യങ്ങൾ കാരണം വളരെയധികം പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നുംദർശൻ ജയിൽ അധികൃതരെ അറിയിച്ചു.
രാത്രിയിൽ ഉറക്കത്തിൽ ദർശൻ നിലവിളിക്കുകയും കരയുകയും ചെയ്യാറുള്ളതായി ജയിൽ അധികൃതരും വ്യക്തമാക്കി. തന്റെ ജുഡീഷ്യൽ കസ്റ്റഡി ഇനിയും നീട്ടുകയണെങ്കിൽ പരപ്പന അഗ്രഹാര ജയിലിലേക്ക് തന്നെ മാറ്റുന്നതിനായി ദർശൻ അഭിഭാഷകൻ മുഖേനെ കത്ത് നൽകിയിട്ടുണ്ട്. രേണുകാസ്വാമി കൊലക്കേസിൽ അറസ്റ്റിലായ ദർശൻ നിലവിൽ ബെല്ലാരി ജയിലിൽ കഴിയുകയാണ്.
TAGS: BENGALURU | DARSHAN THOOGUDEEPA
SUMMARY: Actor Darshan complaints of being haunted by Renukaswamys spirit
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…