Categories: KARNATAKATOP NEWS

രേണുകസ്വാമി കൊലപാതകം; ദർശൻ്റെ ജാമ്യത്തിനെതിരെ ബെംഗളൂരു പോലീസ് സുപ്രീം കോടതിയിലേക്ക്

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് നടൻ ദർശൻ തോഗുദീപയ്ക്കും മറ്റു പ്രതികൾക്കും ജാമ്യം നൽകിയതിനെതിരെ ബെം​ഗളൂരു സിറ്റി പോലീസ്. ജാമ്യത്തിനെതിരെ സുപ്രിംകോടതിയിൽ അപ്പീൽ നൽകുമെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ രണ്ടാം പ്രതിയായ ദർശന് കർണാടക ഹൈക്കോടതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ ഒന്നാം പ്രതിയായ ദർശൻ്റെ സുഹൃത്ത് പവിത്ര ഗൗഡ, മറ്റ് പ്രതികളായ ആർ. നാഗരാജു, അനു കുമാർ, ലക്ഷ്മൺ എം, ജഗദീഷ്, പ്രദൂഷ് എസ് റാവു എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. ആരോ​ഗ്യകാരണങ്ങൾ പരി​ഗണിച്ച് ദർശന് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവ​ദിച്ചിരുന്നു. ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Bengaluru Police to move before sc against granting bail to darshan

Savre Digital

Recent Posts

ടേക്ക് ഓഫിനിടെ ചക്രം ഊരി തെറിച്ചു: മുംബൈ വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

മുംബൈ: പറക്കലിനിടെ വിമാനത്തിന്റെ ഒരു ചക്രം ഊരിപ്പോയി. തുടർന്ന്, വിമാനം അടിയന്തര ലാൻഡിങ് നടത്തി. യാത്രക്കാർ സുരക്ഷിതരാണ്. 75 യാത്രക്കാരാണ്…

4 minutes ago

മാനനഷ്ടക്കേസ് തള്ളണമെന്ന കങ്കണ റണാവത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ബോളിവുഡ് നടിയും എം.പിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ട കേസ് റദ്ദാക്കാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി. 2021ലെ കർഷക സമരത്തില്‍ പങ്കെടുത്ത…

1 hour ago

ഡല്‍ഹി ഹൈക്കോടതിക്ക്‌ ബോംബ് ഭീഷണി

ഡൽഹി: ഡല്‍ഹി ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ഹൈക്കോടതിയുടെ മൂന്നിടങ്ങളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമാണ് ലഭിച്ചത്. ഇ മെയില്‍ വഴിയാണ് ബോംബ്…

2 hours ago

ചൈനീസ് നടനും ഗായകനുമായ അലൻ യു മെങ്‌ലോംഗ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ചൈനീസ്: ചൈനീസ് പ്രമുഖ നടനും ഗായകനുമായ അലൻ യു മെങ്‌ലോംഗ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. 37 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു…

2 hours ago

സുഗതാഞ്ജലി മേഖലാ തല കാവ്യാലാപന മൽസരഫലം

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ നടത്തിയ സുഗതാഞ്ജലി മേഖലാതല കാവ്യാലാപന മൽസര വിജയികളെ പ്രഖ്യാപിച്ചു. ഒ.എൻ.വി കുറുപ്പിൻ്റെ  കവിതകളാണ്…

3 hours ago

ഭാര്യയെ വെട്ടിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു

കാസറഗോഡ്: കുറ്റിക്കോല്‍ പുണ്യംകണ്ടത്ത് വീട്ടില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിയതിന് പിന്നാലെ തൂങ്ങി മരിച്ചു. സുരേന്ദ്രന്‍ (49) ആണ് മരിച്ചത്. പരുക്കേറ്റ…

4 hours ago