ബെംഗളൂരു: രേണുകസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടി പിടിയിൽ. ഇതോടെ കന്നഡ നടൻ ദർശൻ ഉൾപ്പെടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട രേണുകസ്വാമിയുടെ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച സ്‌കോർപിയോ കാറിന്‍റെ ഉടമ പുനീതും അറസ്റ്റിലായിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
നിർണായക തെളിവുകൾ നശിപ്പിച്ചതിനും കൊലപാതകത്തിന് സഹായിച്ചതിനും പുനീതിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. ഹേമന്ത്, രവി, ജഗദീഷ്, അനു കുമാർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഈ കേസുമായി ബന്ധപ്പെട്ട് ദർശനും കാമുകി പവിത്ര ഗൗഡയും ഉൾപ്പെടെ 13 പേർ നേരത്തെ അറസ്‌റ്റിലായിരുന്നു. കൂടുതൽ അന്വേഷണത്തിനായി ജൂൺ 17 വരെ ഇവർ പോലീസ് കസ്‌റ്റഡിയിൽ തുടരും. പ്രതികളിൽ ചിലര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ആഭ്യന്തര മന്ത്രി ഡോ ജി. പരമേശ്വര പറഞ്ഞു.
കേസില്‍ ആർക്കും ഒരു പരിഗണനയും ലഭിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിക്ഷ്‌പക്ഷമായ അന്വേഷണമാണ് പോലീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് എല്ലാ വ്യക്തികളെയും നിയമപ്രകാരം തുല്യമായാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നടൻ ദർശന് പ്രത്യക പരിഗണനകള്‍ ലഭിച്ചുവെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ ഹൈക്കോടതി അഭിഭാഷകരുടെ സംഘം അന്നപൂർണേശ്വരി നഗർ പോലീസ് സ്‌റ്റേഷനിലെത്തി. 48 മണിക്കൂറിനുള്ളിൽ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കി ആരോപണവുമായി ബന്ധപ്പെട്ട വസ്‌തുതകൾ അറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടുണ്ട്.
TAGS: DARSHAN THOOGUDEEPA| ARREST| BENGALURU UPDATES
SUMMARY: Five more arrested in renukaswamy murder case
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്…
കോട്ടയം: കോട്ടയം കോട്ടയം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ഇ മെയില്‍…
മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പഞ്ചായത്ത് അംഗത്തെ അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ച്ചയുടെ സൂചനകള്‍ കാണിച്ച സ്വര്‍ണം ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ചു.…
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെയുള്ള വെളിപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നടക്കം നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ആരോപണങ്ങള്‍…
കണ്ണൂർ: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍…