Categories: TOP NEWS

രേണുകസ്വാമി കൊലക്കേസ്; കുറ്റപത്രത്തിലെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾക്ക് വിലക്ക്

ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ തോഗുദീപക്കും മറ്റ് 16 പേർക്കും എതിരെയുള്ള കുറ്റപത്രത്തിലെ വിവരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതോ അച്ചടിക്കുന്നതോ പ്രസിദ്ധീകരിക്കുന്നതോ മാധ്യമങ്ങളെ വിലക്കി കർണാടക കർണാടക ഹൈക്കോടതി. നിയന്ത്രണം അടുത്ത ഹിയറിങ് വരെ തുടരും.

കുറ്റപത്രത്തിലെ രഹസ്യവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതും സംപ്രേക്ഷണം ചെയ്യുന്നതും അച്ചടിക്കുന്നതും പ്രചരിപ്പിക്കുന്നതും വിലക്കിന്നൊണ്ട് മാധ്യമ ഏജൻസികൾക്കും വാർത്താ ചാനലുകൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദർശൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡർ അടങ്ങുന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ദർശന്റെ ഭാര്യ വിജയലക്ഷ്മി നൽകിയ കേസിൽ ഓഗസ്റ്റ് 27-ന് കീഴ്‌ക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും മാധ്യമങ്ങൾ രഹസ്യവിവരങ്ങൾ പങ്കുവെക്കുന്നത് തുടരുകയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹരാവിലെജിക്കാരന്റെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി, അടുത്ത വാദം കേൾക്കുന്നത് വരെ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ മാധ്യമങ്ങളോട് ഉത്തരവിട്ടു. ഹൈക്കോടതിയുടെ. ഉത്തരവ് മാധ്യമ സ്ഥാപനങ്ങളെ അറിയിക്കാൻ യൂണിയൻ ഓഫ് ഇന്ത്യയോട് കോടതി നിർദ്ദേശിച്ചു.

രേണുകസ്വാമി വധക്കേസുമായി ബന്ധപ്പെട്ട് 2024 ജൂൺ 11 ന് അറസ്റ്റിലായ ദർശൻ ജൂൺ 22 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. നിലവിൽ ബല്ലാരി ജയിലിലാണ്.

TAGS: BENGALURU | DARSHAN THOOGUDEEPA
SUMMARY: Karnataka HC bans media houses from Publishing chargesheet details

Savre Digital

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

9 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

9 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

9 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

10 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

10 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

11 hours ago