ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ ഉൾപ്പെടെയുള്ള പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി. കേസിലെ മുഴുവൻ പ്രതികളെയും വീഡിയോ കോൺഫറൻസിലൂടെ 24-ാം എസിഎംഎം കോടതിയിലാണ് ഹാജരാക്കിയത്. ഓഗസ്റ്റ് 14 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
പ്രതികളിൽ 13 പേർ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നിന്നും നാലുപേരെ തുമകുരു ജയിലിൽ നിന്നും ജഡ്ജിക്ക് മുന്നിൽ ഹാജരാക്കി. ദർശൻ, പവിത്ര ഗൗഡ, പവൻ, പ്രദീപ്, വിനയ്, ദീപക് എന്നിവരും മറ്റ് 17 പേരുമാണ് കേസിൽ അറസ്റ്റിലായത്. റിമാൻഡ് പകർപ്പ് സമർപ്പിച്ച് വീണ്ടും ജുഡീഷ്യൽ കസ്റ്റഡി നീട്ടാൻ എസ്ഐടി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി ഉത്തരവ്.
രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജൂൺ 11ന് മൈസൂരിലെ ഒരു ഹോട്ടലിൽ നിന്നാണ് കാമാക്ഷിപാളയ പോലീസ് ദർശനെ അറസ്റ്റ് ചെയ്തത്. പവിത്ര ഗൗഡയെക്കുറിച്ച് അശ്ലീല സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനാണ് രേണുകസ്വാമിയെ പ്രതികൾ കൊലപ്പെടുത്തിയത്.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Darshan and gang’s judicial custody extend till Aug 14
വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ഡല്‍ഹി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം…
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന്…
കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന്…
മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…
ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…